മുസാവ ഖത്തർ ചർച്ചാ സദസ്സ്
text_fieldsവനിതാദിനാഘോഷങ്ങളുടെ ഭാഗമായി മുസാവ ഖത്തർ സംഘടിപ്പിച്ച ചർച്ച
സദസ്സിൽ പങ്കെടുത്തവർ
ദോഹ: വനിതാ ദിനത്തോടനുബന്ധിച്ച് മുസാവ ഖത്തർ നേതൃത്വത്തിൽ ‘പറയാം, പങ്കുവെക്കാം’ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഷാലിമാർ ഇസ്തംബൂൾ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ദോഹയിലെ നിരവധി വനിതകൾ പങ്കെടുത്തു. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരും ഉള്ള നിറഞ്ഞ സദസ്സിൽ തങ്ങളുടെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചും പറഞ്ഞും പലരും മനസ്സ് തുറന്നു.
റിസ്വാന ബ്രീറ്റ, നാജിയ തൻവീർ, സരിത ജോയ്സ്, അമ്പിളി സുനിൽ, ഷീജ ഉണ്ണികൃഷ്ണൻ, ഷജിന റസിയ അഷറഫ്, ത്വയ്യിബ ഇബ്രാഹിം, പർവീൻ പൈക, വീണ, മുബീന, ഷംല, ഹിബ, ഹയ, റജീന സലിം, ഷാഹിന, നൂർമിന, ജവാഹറ, പ്രഭ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഷജിന നൗഷാദ് പ്രാത്ഥനഗാനം ആലപിച്ചു. നസീഹ മജീദ് സ്വാഗതവും നൂർജഹാൻ ഫൈസൽ അധ്യക്ഷ പ്രസംഗവും നടത്തി. ഡോ. പ്രതിഭ രതീഷ് മോഡറേറ്റർ ആയിരുന്നു. ഷീജ ഉണ്ണികൃഷ്ണൻ, നുസ്രത്ത് നജീബ്, ശരീഫ ടീച്ചർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സജ്ന മൻഷുർ നന്ദി പറഞ്ഞു. മുസാവ അംഗങ്ങളായ അപർണ റനീഷ്, റൂമി സതിറാം, രശ്മി സന്തോഷ്, വഹീദ നസീർ, നബീസക്കുട്ടി അബ്ദുൽകരീം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

