ചൈനീസ് കമ്പനികളുമായി മുനിസിപ്പാലിറ്റി മന്ത്രി ചർച്ച നടത്തി
text_fieldsമുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ചൈനീസ് കമ്പനികളുടെ പ്രതിനിധികളുമായി
ചർച്ചക്കിടെ
ദോഹ: ചൈന സന്ദർശനത്തിനിടെ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പ്രമുഖ ചൈനീസ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. കൃഷി, പൊതുസേവനങ്ങൾ, നിർമാണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ചകൾ.
സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സ്മാർട്ട് സിസ്റ്റങ്ങൾ, ശുചീകരണത്തിനും മറ്റ് പൊതുസേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഖത്തറിലെ മുനിസിപ്പൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ അറിവുകൾ പങ്കുവെക്കുന്നതിനുമുള്ള സാധ്യതകളും യോഗത്തിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

