വൃക്ഷത്തൈ നടീൽ സംരംഭവുമായി മുനിസിപ്പാലിറ്റി മന്ത്രാലയവും മുവാസലാത്തും
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും മുവാസലാത്തിന്റെയും
ഉദ്യോഗസ്ഥർ മരം വെച്ചുപിടിപ്പിക്കൽ ചടങ്ങിൽ
ദോഹ: പാരിസ്ഥിതിക സുസ്ഥിരതയും ഹരിത ഇടങ്ങളുടെ വർധനയും ലക്ഷ്യമിട്ടുള്ള മുവാസലാത്തിന്റെ (കർവ) ശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് മിസൈമീർ ബസ് ഡിപ്പോയിൽ വൃക്ഷത്തൈ നടീൽ പരിപാടിക്ക് തുടക്കം കുറിച്ചു.
മുനിസിപ്പാലിറ്റിയുടെയും പരിസ്ഥിതി, പബ്ലിക് പാർക്ക് വകുപ്പുകളുടെയും പ്രതിനിധി ശൈഖ് സുഹൈം ആൽഥാനിയുടെയും കർവ എച്ച്.എസ്.എസ്.ഇ ഡയറക്ടർ ഖാലിദ് അൽ കഅ്ബിയുടെയും സാന്നിധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിൽ ഹരിത ഇടങ്ങൾ വർധിപ്പിക്കുകയും പരിസ്ഥിതി അവബോധം വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിനുള്ള മുവാസലാത്തിന്റെ ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇത്തരം പരിസ്ഥിതി സംരംഭങ്ങൾ.
വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിവിധതരം മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

