ആരോഗ്യ സുരക്ഷക്കായി പരിശോധന; മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ പരിശോധനകൾ
text_fieldsമുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്ഷ്യശാലകളിൽ പരിശോധന നടത്തുന്നു
ദോഹ: പെരുന്നാൾ ഒരുക്കങ്ങൾക്കിടയിൽ വിപണിയിലും പൊതു ഇടങ്ങളിലും പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പെരുന്നാൾ തയാറെടുപ്പിന്റെ ഭാഗമായാണ് വിശ്വാസികളും, സന്ദർശകരും, താമസക്കാരും ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ ജനറൽ ക്ലീനിങ് വിഭാഗം വിവിധ മുനിസിപ്പാലിറ്റികളുമായി ചേർന്ന് പരിശോധന നടത്തി. അൽ റയ്യാൻ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ മധുര പലഹാര ഷോപ്പുകൾ, കിച്ചനുകൾ, ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.
ദോഹ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ ഫ്രൂട്ട് സ്റ്റാളുകൾ, ബേക്കറികൾ, അറവുശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അൽ ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിൽ മുഴുദിവസം നീളുന്ന പരിശോധനകൾ നടന്നു.
വിവിധ ഇടങ്ങളിൽനിന്നും ഭക്ഷ്യസാമ്പ്ളുകളും ശേഖരിച്ചു. അൽ ഖോർ, അൽ ദഖിറ, അൽ വക്റ, ഉംസാലാൽ തുടങ്ങി വിവിധ മുനിസിപ്പാലിറ്റികളും പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

