Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെ​​ന്‍ട്ര​​ല്‍...

സെ​​ന്‍ട്ര​​ല്‍ മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: വ​ൻ ഒ​രു​ക്ക​ങ്ങ​ൾ

text_fields
bookmark_border
സെ​​ന്‍ട്ര​​ല്‍ മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: വ​ൻ ഒ​രു​ക്ക​ങ്ങ​ൾ
cancel
ദോ​​ഹ: ആ​​റാ​​മ​​ത് സെ​​ന്‍ട്ര​​ല്‍ മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക് ഷ​​ണ​​ത്തി​​ന് ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മി​​റ്റി വി​​ശ​​ദ​​മാ​​യ പ​​ദ്ധ​​തി​​ക​​ള്‍ ത​​യ്യാ​​റാ​​ക്കി​​യ​​താ​​യി ഡോ. ​​മു​​ഹ​​മ്മ​​ദ് ബി​​ന്‍ സെയ്​​​ഫ് അ​​ല്‍ കു​​വാ​​രി പ​​റ​​ഞ്ഞു. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ബോ​​ധ​​വ​​ത്ക്ക​​ര​​ണം ഉ​​ള്‍പ്പെ​​ടെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ അ​​നു​​മ​​തി​​യോ​​ടെ​ യാ​​ണ് ത​​യ്യാ​​റാ​​ക്കി​​യ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​വ​​കാ​​ശ​​ങ്ങ​​ളും വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളും ദേ​ ​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മി​​റ്റി അം​​ഗം വി​​ശ​​ദീ​​ക​​രി​​ച്ചു. റ​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നും പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ എ​​ളു​​പ്പ​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രാ​​നു​​മു​​ള്ള സൗ​​ക​​ര്യം, ല​​ളി​​ത​​വും നി​​ര്‍ബാ​​ധ​​വു​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍, ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ള്‍, സ്ഥാ​​പ​ ന​​ങ്ങ​​ള്‍, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, പൊ​​തു​​കെ​​ട്ടി​​ട​​ങ്ങ​​ള്‍, പൊ​​തു​​സം​​ഘ​​ങ്ങ​​ളു​​ടെ കെ​​ട്ടി​​ട​​ങ്ങ​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും, വൈ​​ദ്യു​​തി ടെ​​ലി​​ഫോ​​ണ്‍ കേ​​ന്ദ്ര​​ങ്ങ​​ള്‍, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഹാ​​ളു​​ക​​ളു​​ടെ അ​​ക​​ത്തും പു​​റ​​ത്തും തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​ ളി​​ലെ​​ല്ലാം തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തും പോ​​സ്റ്റ​​റു​​ക​​ളും പ​​ര​​സ്യ​​ങ്ങ​​ളും ഫോ​​ട്ടോ​​ക​​ളും പ​​തി​​ക്കു​ ന്ന​​തും നി​​രോ​​ധി​​ച്ചിട്ടു​​ണ്ട്.
ഓ​​രോ വോ​​ട്ട​​റും ത​​ങ്ങ​​ളു​​ടെ മ​​ണ്ഡ​​ല​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ലീ​​ഗ​​ല്‍ ക​​മ്മി​​റ്റി അം​​ഗം ല​​ഫ്റ്റ​​ന​​ന്റ് സാ​​ലി​​ഹ് ജാ​​സിം അ​​ല്‍ മു​​ഹ​​മ്മ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഏ​​പ്രി​​ല്‍ 16നാ​​ണ് സെ​​ന്‍ട്ര​​ല്‍ മു​​നി​​സി​​പ്പ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മു​​ന്‍സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ലി​​ലെ 29 സീ​​റ്റു​ക​​ളി​​ലേ​​ക്കാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsMunicipal election
News Summary - Municipal election, Qatar news
Next Story