Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ മുനീറിനെ...

കോവിഡ്​ മുനീറിനെ വിട്ടകന്നു, രണ്ടാഴ്​ചയിൽ

text_fields
bookmark_border
കോവിഡ്​ മുനീറിനെ വിട്ടകന്നു, രണ്ടാഴ്​ചയിൽ
cancel

ദോഹ: ​കുടുംബം പുലർത്താൻ ഖത്തറിന്‍റെ മണ്ണിൽ മുനീർ ടാക്​സി ഓടിക്കാൻ തുടങ്ങിയിട്ട്​ 13 വർഷമായി. അങ്ങിനെയൊരു ദി നത്തിൽ ഏതോ യാത്രക്കാരനിൽനിന്ന്​ കിട്ടിയതാകണം മുനീറിന്‍റെ ശരീരത്തിലും കൊറോണ വൈറസ്​. എന്നാൽ രണ്ടാഴ്​ചയിലെ മികച്ച ചികിത്സയും ഭക്ഷണവും ലഭിച്ചതോടെ ശരീരത്തിൽനിന്ന്​ വൈറസ്​ വിട്ടകന്നു.

കോഴിക്കോട്​ നാദാപുരം അരൂർ മനത്താനത്ത്​ മുനീർ (44) ആണ്​ കോവിഡിൽ നിന്ന് മുക്​തനായത്​. മാർച്ച്​ 12ന്​ ഓട്ടം കഴിഞ്ഞ്​ ദോഹ ജദീദിലെ റൂമിൽ എത്തി രാത്രിയോടെയാണ്​ ശരീരത്തിന്​ തളർച്ച അനുഭവപ്പെടുന്നത്​. ശ്വാസംകഴിക്കാൻ ബുദ്ധിമുട്ട്​. വെള്ളം കുടിക്കാൻ പോലുമാകാതെ തളർച്ച. ഉടൻ 999 നമ്പറിൽ വിളിച്ച്​ ആംബുലൻസ്​ വരുത്തി ഹമദ്​ ആശുപത്രിയുടെ അടിയന്തരവിഭാഗത്തിലേക്ക്​ കുതിച്ചു.

ന്യൂമോണിയ കൂടി​​േപ്പായതാണ്​ നിലവിലെ ​പ്രശ്​നമെന്ന്​ ടെസ്​റ്റുകൾക്കൊടുവിൽ ഡോക്​ടർമാർ പറഞ്ഞു. ഇതിനിടയിൽ കഫം പരിശോധനക്ക്​ അയച്ചിരുന്നു. ഫലം വന്നപ്പോൾ കോവിഡ്​ പോസിറ്റീവ്​. നിമിഷനേരം കൊണ്ടുതന്നെ മുനീറിനെ അധികൃതർ ഇൻഡസ്​ട്രിയൽ ഏരിയ 33ലെ കോവിഡിനായുള്ള ആശുപത്രിയിലേക്ക്​ മാറ്റി.

എല്ലാസൗകര്യങ്ങളുമുള്ള മുറിയാണ്​ അനുവദിച്ചത്​. രണ്ട്​ മണിക്കൂർ ഇടവിട്ട്​ പ്രഷർ, ഷുഗർ, കൊളസ്​ട്രോൾ തുടങ്ങി എല്ലാവിധ പരിശോധനകളും നടത്തി. മൂന്നുദിവസം കഴിഞ്ഞുള്ള ഫലം വന്നപ്പോൾ നെഗറ്റീവ്​. തുടർന്നുള്ള ടെസ്​റ്റുകളും നെഗറ്റീവ്​ ആയതോടെ മറ്റൊരു കേന്ദ്രത്തിലേക്ക്​​ മാറ്റി.

നെഗറ്റീവ്​ ആയ മറ്റ്​ 13 പേരോടൊപ്പം ഉംസെയ്​ദിലെ ആശുപത്രിയിലേക്കും പിന്നീട്​ ഉംസലാൽ അലിയിലെ സമ്പർക്കവിലക്ക്​ കേന്ദ്രത്തിലേക്കും മാറ്റി. അഞ്ചു​ േജാഡി ടി-ഷർട്ടും പാൻറുകളും വൈഫൈ സൗകര്യവുമടക്കം കിട്ടി​. ഇതിനിടയിൽ മുനീറിന്‍റെ റൂമിലുള്ള മറ്റുള്ളവർ, ബന്ധുക്കൾ എന്നിവരെയൊക്കെ പരിശോധിച്ചെങ്കിലും ആർക്കും രോഗം ഉണ്ടെന്ന്​ തെളിഞ്ഞിട്ടില്ല.

താൻ മൂലം ആർക്കും രോഗം വന്നില്ലെന്ന സമാധാനത്തിനിടയിലും പ്രവാസികൾക്കടക്കം മെച്ച​െപ്പട്ട ചികിത്സയൊരുക്കുന്ന ഖത്തറിന്​ നന്ദി അറിയിക്കുകയാണ്​ മുനീർ. ആശങ്കയല്ല, രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സതേടുക, മനസിന്​ നല്ല ധൈര്യം നൽകുക ഇതാണ്​ മുനീറിന്‍റെ സ്വന്തം അനുഭവത്തിൽ നിന്നുള്ള പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - muneer recovered from covid within two weeks -qatar news
Next Story