പാർപ്പിട കേന്ദ്രങ്ങളിൽ ലേബർ ക്യാമ്പുകൾക്ക് നിരോധനം :കേന്ദ്ര മുനിസിപ്പൽ കൗൺസിൽ വിശദീകരണം തേടി
text_fieldsദോഹ: കുടുംബ പാർപ്പിട മേഖലകളിലെ തൊഴിലാളി ക്യാമ്പുകൾ നിരോധിക്കുന്നത് സംബന്ധിച്ച് 201 0 ലെ നിയമം 15 ലെ ആർട്ടിക്കിൾ ഒന്നിൽ പ്രതിപാദിച്ചിട്ടുള്ള തൊഴിലാളി ക്യാമ്പുകളുടെ കൃത് യമായ അർഥം വ്യക്തമാക്കാൻ കേന്ദ്ര മുനിസിപ്പൽ കൗൺസിൽ (സി.എം.സി) മുനിസിപ്പാലിറ്റി പരിസ് ഥിതി മന്ത്രാലയത്തോട് (എം.എം.ഇ) അഭ്യർഥിച്ചു.
നിയമത്തിൽ കൃത്രിമം കാണിക്കാതിരിക്കാൻ തൊഴിലാളികളുടെ ക്യാമ്പുകൾ സംബന്ധിച്ച് സി.എം.സി വ്യക്തമായ വിവരണമാണ് തേടിയിട്ടുള്ളത്. 2011ലെ മുനിസിപ്പാലിറ്റി, പരിസ്ഥിതി പ്രമേയ നമ്പർ 83 പ്രകാരം നിയമത്തിെൻറ ഇളവുകൾ പുനഃപരിശോധനക്ക് വിധേയമാക്കാനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിന് നിയമപ്രകാരം ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സി.എം.സി ആവശ്യപ്പെട്ടു.കൂടാതെ, രാജ്യത്തുടനീളം വർധിച്ചുവരുന്ന തൊഴിലാളികളെ അധിവസിപ്പിക്കുന്നതിനായി കൂടുതൽ ചെറുപട്ടണങ്ങൾ സൃഷ്്ടിക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് െഡവലപ്മെൻറ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം തൊഴിലാളികളുടെ ഭവന യൂനിറ്റുകളിൽ പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും സി.എം.സി നിർദേശിച്ചു. തൊഴിലാളികൾക്ക് അനുയോജ്യമായതും ആരോഗ്യകരവുമായ ഭവനനിർമാണ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഭൂമിയും സൗകര്യങ്ങളുമൊരുക്കുന്നതിനായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
