മൾട്ടി ടെക് ട്രേഡിങ് സിൽവർ ജൂബിലി ആഘോഷിച്ചു
text_fieldsഖത്തർ മള്‍ട്ടി ടെക് ട്രേഡിങ് ആൻഡ് കോണ്‍ട്രാക്ട്സ് സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങിൽ കമ്പനിമേധാവികൾ ജീവനക്കാർക്കൊപ്പം
ദോഹ: ഖത്തറിലെ പ്രമുഖ എൻജിനീയറിങ് കമ്പനിയായ മള്‍ട്ടി ടെക് ട്രേഡിങ് ആൻഡ് കോണ്‍ട്രാക്ട്സ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ സി. മുഹമ്മദ് നിസാര്‍ കമ്പനിയുടെ വിജയത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ തൊഴിലാളികളെ അഭിനന്ദിച്ചു.
ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകളുടെ ഭാഗമായ തൊഴിലാളികളെയും മികച്ച പ്രകടനം കാഴ്ചവെച്ചവരെയും പരിപാടിയില്‍ ആദരിച്ചു. കമ്പനി ഡയറക്ടര്‍മാരായ ഫായിസ് നിസാര്‍ സ്വാഗതവും ആസിഫലി നിസാര്‍ നന്ദിയും പറഞ്ഞു. ഡിവിഷൻ മേധാവി കോശി ജോര്‍ജ്, അസിസ്റ്റൻറ് ജനറൽ മാനേജർ വരുണ്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

