മുഹിയിദ്ദീൻ സ്മാരക സ്കോളർഷിപ് വിതരണം ചെയ്തു
text_fieldsഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി മുഹമ്മദ് മുഹിയിദ്ദീൻ പെരുമ്പള സ്മാരക സ്കോളർഷിപ് വിതരണ ചടങ്ങിൽനിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയും എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റിയും സഹകരിച്ച് നൽകിവരുന്ന മുഹമ്മദ് മുഹിയിദ്ദീൻ പെരുമ്പള സ്മാരക സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ആദം കുഞ്ഞി തളങ്കര അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയ കാസർകോട് മണ്ഡലം കെ.എം.സി.സി അംഗങ്ങളുടെ മക്കളെ മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി എ. അബ്ദുറഹിമാൻ അനുമോദിച്ചു. എം.പി. ഷാഫി ഹാജി, ലുഖ്മാനുൽ ഹകീം തളങ്കര തുടങ്ങിയവർ സ്കോളർഷിപ് വിതരണോദ്ഘാടനം നിർവഹിച്ചു. ഷഫീഖ് ചെങ്കള സ്കോളർഷിപ് വിശദീകരണം നടത്തി.
ചടങ്ങിൽ മുനീർ ഹാജി കമ്പാർ, നിസാർ തളങ്കര, കെ.ബി. കുഞ്ഞാമു ഹാജി, അഷ്റഫ് ഇടനീർ, നാസർ ചെർക്കള, ടി.ഇ മുക്താർ, മൂസ ബി. ചെർക്കള, സഹീർ ആസിഫ്, അനസ് എതിർത്തോട്, താഹ തങ്ങൾ, ഡോ. അമാനുല്ല, അഡ്വ. അബ്ദുല്ല ബേവിഞ്ച, കെ.എം. ബഷീർ, സിദ്ദിഖ് സന്തോഷ് നഗർ, അൻസാഫ് കുന്നിൽ, ഹനാന ഷാഹ്മ, കെ.എം.സി.സി ഖത്തർ നേതാക്കളായ ബഷീർ ചെർക്കള, ഫൈസൽ ഫില്ലി, ബഷീർ കെ.എഫ്.സി, ഷംനാസ് തളങ്കര, മുൻ മണ്ഡലം നേതാക്കളായ കുന്നിൽ മുഹമ്മദ്, ഇസ്മായിൽ സി.എച്ച്, ഹമീദ് മാന്യ, സുബൈർ മാര, റിയാസ് ചെർക്കള, പി.എ. മഹ്മൂദ്, റഹീം ബെള്ളൂർ, അബ്ദുല്ല, ഇബ്രാഹിം ബാവിക്കര, ഏരിയാൽ മുഹമ്മദ് കുഞ്ഞി, ഇക്ബാൽ ബങ്കരകുന്ന് തുടങ്ങിയവർ സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. അഷ്റഫ് കൊളത്തുങ്കര പ്രാർഥന നടത്തി. ജാഫർ കല്ലങ്കടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

