മുഹമ്മദ് ജമാൽ അനുശോചന പ്രാർഥന സംഗമം
text_fieldsഎം.എ. മുഹമ്മദ് ജമാൽ അനുശോചന പ്രാർഥനാ സംഗമത്തിൽ എസ്.എ.എം. ബഷീർ
അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദോഹ: വയനാട് മുസ്ലിം യതീംഖാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് വയനാട് ജില്ല സീനിയർ വൈസ് പ്രസിഡൻറും, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് മെംബറുമായിരുന്ന എം.എ. മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ അനുശോചന പ്രാർഥന സംഗമം നടത്തി.
കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റി, വയനാട് ജില്ല കമ്മറ്റി, വയനാട് മുസ്ലിം യതീംഖാന ഖത്തർ ചാപ്റ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ കൊടക്കൽ സഖാഫ് തങ്ങൾ പ്രാർത്ഥന നടത്തി. കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. റഈസലി വയനാട്, ജില്ല പ്രസിഡന്റ് ഇസ്മായിൽ വപ്പനത്തിൽ, ജനറൽ സെക്രട്ടറി അശ്റഫ് പൂന്തോടൻ, ഹമീദ് ഹാജി മരുന്നൂർ, പി.വി. മുഹമ്മദ് മൗലവി, അബു മണിച്ചിറ, കെ എ ഹബീബ്, അബ്ദു പാപ്പിനിശ്ശേരി, അടിയോട്ടിൽ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

