മുഹമ്മദ് പാറക്കടവിന് സ്വീകരണം നൽകി
text_fieldsമുഹമ്മദ് പാറക്കടവിനും പി.വി. മുഹമ്മദ് മൗലവിക്കും ഉപഹാരം സമ്മാനിക്കുന്നു
ദോഹ: മുൻ ഖത്തർ പ്രവാസിയും മാധ്യമപ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന മുഹമ്മദ് പാറക്കടവിന് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ദോഹയിൽ സ്വീകരണം നൽകി. ടീം മലബാർ ക്ലബ് നേതൃത്വത്തിൽ നജ്മ ഐ ബാക്ക് റസ്റ്റാറന്റിലായിരുന്നു ‘പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും’ എന്ന തലക്കെട്ടിൽ സ്വീകരണം നൽകിയത്. എസ്.എ.എം. ബഷീർ, കെ.കെ. ഉസ്മാൻ, ഷെരീഫ് ദാർ, എം.പി ഷാഫി ഹാജി , റഹീം ഓമശ്ശേരി , ഹുസൈൻ അൽ മുഫ്ത, ഹബീബ് റഹ്മാൻ കിഴിശേരി, അൻവർ ബാബു വടകര, വി.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.
നാലരപ്പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മത- സാമൂഹിക രംഗത്തെ സജീവമായ പി.വി. മുഹമ്മദ് മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. കോയ കൊണ്ടോട്ടി, റഈസ് അലി, വി.ടി.എം. സാദിഖ്, മുസ്തഫ എലത്തൂർ, ഷാഫി വേങ്ങര എന്നിവർ നേതൃത്വം നൽകി. പി.എസ്.എം. ഹുസൈൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ, ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു. മുഹമ്മദ് പാറക്കടവ്, പി.വി. മുഹമ്മദ് മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

