484 കിലോമീറ്റർ താണ്ടി ഖത്തർ ചുറ്റി മുബാറക് അൽ ഖുലൈഫി
text_fieldsമുബാറക് ഓട്ടത്തിനിടെ
ദോഹ: കാൽനടയായി ഖത്തറിനെ വലയം വെച്ച് മുബാറക് അബ്ദുൽ അസീസ് അൽ ഖുലൈഫി. കഴിഞ്ഞ ദിവസം അദ്ദേഹം ഫിനിഷിങ് പോയൻറായ കോർണിഷിലെത്തി. 155 മണിക്കൂറും 30 മിനിറ്റും ഒരു സെക്കൻഡുമെടുത്താണ് 484 കിലോമീറ്റർ ദൂരം താണ്ടി മുബാറക് ഏറ്റവും മികച്ച സമയം കുറിച്ചത്. എല്ലാ ഇടവേളകളും ഉറക്കവും ഉൾപ്പെടെയാണ് ഈ സമയം കുറിച്ചിരിക്കുന്നത്. ഖത്തർ വലയം വെക്കുന്നതിനിടയിൽ ഖുലൈഫി ഉറങ്ങിയത് കേവലം 25 മണിക്കൂറിൽ താഴെ മാത്രം.
നേരത്തെ ഫ്രഞ്ചുകാരനായ പിയറി ഡാനിയൽ ഓടിത്തീർത്ത സമയത്തിൽ നിന്നും 12 മണിക്കൂർ കുറഞ്ഞ സമയത്തിലാണ് മുബാറക് പുതിയ സമയം കുറിച്ചിരിക്കുന്നത്. എന്നാൽ, അൽ ഖുലൈഫിക്കൊപ്പം പിന്തുണക്കും ആവശ്യത്തിനുമായി സഹായികളുണ്ടായിരുന്നു. പിയറി ഏകനായാണ് മുമ്പ് ഖത്തർ വലയം വെച്ചത്. രണ്ട് വിഭാഗത്തിലുമായി ഇരുവരുമായിരിക്കും ഖത്തറിനെ വേഗത്തിൽ വലയം വെച്ച ഓട്ടക്കാർ.
കഴിഞ്ഞ ശനിയാഴ്ച കോർണിഷിൽ നിന്നും മദീനത് കഅ്ബാനിലേക്കും ഞായറാഴ്ച കഅ്ബാനിൽനിന്നും അൽ സുബാറയിലേക്കും ഓടിയ അൽ ഖുലൈഫി, തിങ്കളാഴ്ച സുബാറയിൽ നിന്ന് ജുമൈലിയയിലെത്തി.
ചൊവ്വാഴ്ച ജുമൈലിയ-ഉംബാബ് റൂട്ടിലും ബുധനാഴ്ച ഉംബാബ് മുതൽ സൽവ റോഡ് സൗദാ നഥീൽ ഇൻറർസെക്ഷൻ വരെയും ഓടി.വ്യാഴം സൽവ റോഡിൽ നിന്നും സീലൈനിലെത്തിയ ഇദ്ദേഹം, വെള്ളിയാഴ്ച സീലൈനിൽനിന്ന് ആരംഭിച്ച് കോർണിഷിലെ ഫിനിഷിങ് പോയൻറിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.