Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്. ബുഖാരി നിര്യാതനായി

text_fields
bookmark_border
ms bukhari
cancel
camera_alt

എം.എസ്. ബുഖാരി

ദോഹ: ഖത്തറിൽ കായിക മേഖലയിലെ പ്രമുഖ ഇന്ത്യക്കാരനായ എം.എസ്. ബുഖാരി നിര്യാതനായി. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്‍ററിന്‍റെ (ഐ.എസ്.സി) മുൻ ചെയർമാനാണ്.

കായികമേഖലയിലെ പ്രമുഖ സംഘാടകനായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭോപ്പാൽ സ്വദേശിയാണ്. വർഷങ്ങളായി കുടുംബസമേതം ദോഹയിൽ താമസിക്കുന്നു. സാറ്റ്കോ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ആയിരുന്നു.

ഭാര്യ: സോഫിയ. മകൾ: സൈമ. മൃതദേഹം ദോഹയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story