Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ഇ.ആര്‍.സിയില്‍...

എം.ഇ.ആര്‍.സിയില്‍ ചാമ്പ്യനായി ഖത്തറിന്‍െറ റാഷിദ് അല്‍ നഈമി 

text_fields
bookmark_border
എം.ഇ.ആര്‍.സിയില്‍ ചാമ്പ്യനായി ഖത്തറിന്‍െറ റാഷിദ് അല്‍ നഈമി 
cancel

ദോഹ: ഖത്തറിന്‍്റെ റാഷിദ് അല്‍ നഈമി എഫ്.ഐ.എ മിഡില്‍ ഈസ്ററ് റാലി ചാമ്പ്യന്‍ഷിപ്പ് 2017 ന്‍െറ ഓപ്പണിങ് മത്സരമായ ഖത്തര്‍ ഇന്‍റര്‍നാഷണല്‍ റാലിയുടെ 35ാമത് എഡിഷനില്‍ ടൈറ്റില്‍ വിജയി. 
എം.ഇ.ആര്‍.സി ടെറ്റില്‍ 2 മത്സരത്തില്‍ ഗ്രൂപ്പ് എന്‍ കാറ്റഗറിയിലാണ് അല്‍ നഈമി കളത്തിലിറങ്ങിയത്. 
ബ്രിട്ടീഷ് നാവിഗേറ്റര്‍ ഹ്യൂഗോ മദ്ജലസായിരുന്നു സഹ ഡ്രൈവര്‍. സുബാരു ഇംപ്രെസ ഡബ്ലുആര്‍സി എസ്റ്റിഐ എക്സ് കാറാണ് വിജയത്തിന് കൂട്ടായത്. 35,39,50 മിനിറ്റുകളോടെയാണ് സഖ്യം വിജയം നേടിയത്. 
 കഴിഞ്ഞ സീസണില്‍ അല്‍ നഈമിയുടെ എതിരാളി ലെബനാന്‍ താരം റൊഡോള്‍ഫ് അസ്മറായിരുന്നു. നിരവധി സീസണുകളിലായി എംഇആര്‍സി റാലിയില്‍ പങ്കടെുക്കുന്ന മെഷാരി അല്‍ താഫിരി, അല്‍ നഈമിക്ക് ശക്തനായ ഒരു എതിരാളിയായിരുന്നു.  പിറേലി സ്റ്റാര്‍ ഡ്രൈവര്‍ മത്സരത്തിലെ റണ്ണര്‍ അപ് കൂടിയാണ് ഇദ്ദേഹം.
 മിത്സുബിഷി ലാന്‍സര്‍ ഇവല്യൂഷന്‍ എക്സ് കാറാണ് കുവൈത്തിനുവേണ്ടി റാലിയിലിറങ്ങിയത്. സഹോദരനായ ഫാരിസ് അല്‍ താഫിരിയാണ് ഇദ്ദഹത്തേിന് സഹായിയായത്. 40,40,30 മിനിറ്റുകളോടെ ഈ സഖ്യം രണ്ടാം സ്ഥാനം നേടി. 
 മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ ആദ്യദിനത്തില്‍ സാധിച്ചതായി അല്‍ നഈമി പ്രതികരിച്ചു.
 കാലാവസ്ഥ പ്രതികൂലമായിരുന്നുവെന്നും അതിനാല്‍ മത്സരത്തിന്‍്റെ കാഠിന്യമേറിയെന്നും അദ്ദേഹം പറഞ്ഞു.   
ഖലീഫ സലാഹ് അല്‍ അത്വിയാഹ്, 13 തവണ ഖത്തര്‍ റാലി വിജയിയായ നാസര്‍ സലാഹ് തുടങ്ങി ഖത്തറില്‍ നിന്നുള്ള അനവധി എതിരാളികളെയാണ് അല്‍ നഈമി നേരിട്ടത്. 
ലോക തലത്തില്‍ ശ്രദ്ധേയനായ ഐറിഷ് ഡ്രൈവര്‍ കിലിയന്‍ ഡഫിയും ഖത്തറിന്‍െറ അബ്ദുല്‍ അസീസ് അല്‍ കുവാരിയും സെയ്ഫ് അല്‍ നഈമിയും വലി ഓസ്ലജുമാണ് ജെര്‍മന്‍ ഫീമെയ്ല്‍ ക്യാംമ്പയിനര്‍ എഡിത്ത് വിസ്സുമായിരുന്നു ഗ്രൂപ്പ് എന്‍-ലെ മറ്റ് എതിരാളികള്‍.       സുബാരു ഇംപ്രെസ, മിത്സുബിഷി ലാന്‍സര്‍ മുതലായ കാര്‍ ഗണങ്ങളായിരുന്നു മുമ്പ് മുന്‍നിരയിലുണ്ടായിരുന്നതെങ്കില്‍ വ്യവസ്ഥകള്‍ മാറിയതോടെ എഫ.്ഐ.എ രംഗത്തിറക്കിയ ജപ്പാനീസ് ബ്രാന്‍ഡുകളാണ് ഇപ്പോള്‍ റാലിയിലെ താരങ്ങള്‍. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - MREC
Next Story