എം.പി.എൽ ഫുട്ബാൾ; സ്റ്റാലിയൻസ് ചാമ്പ്യന്മാർ
text_fieldsകെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഫുട്ബാൾ ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ‘നട്ടൊരുമ’യുടെ ഭാഗമായി സംഘടിപ്പിച്ച എം.പി.എൽ ഫുട്ബാൾ ലീഗിൽ സ്റ്റാലിയൻസ് എഫ്.സി ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ മാൻഡ്രേക്കേഴ്സ് എഫ്.സി.യെ 3-0ന് തോൽപിച്ചു. ടൂർണമെന്റ് ഉദ്ഘാടനം കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ നിർവഹിച്ചു. റഹീം ചൗകി അധ്യക്ഷനായി.
റഫീഖ് കെ.ബി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ അൻവർ കടവത്ത്, നവാസ് ആസാദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. അൽഫാസ് ടൂർണമെന്റിലെ ടോപ് സ്കോററായി, അബ്ദുൽ റഹിമാൻ എരിയാൽ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.കെ.എം.സി.സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ല സെക്രട്ടറി ഷാനിഫ് പൈക, ഷഫീക് ചെങ്കള, ജാഫർ കല്ലങ്ങാടി, റഹീം ഗ്രീൻലാൻഡ്, ബഷീർ മജൽ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

