Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ത്യാ​ശ​യോ​ടെ...

പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് - സീ​ഷോ​ർ മു​ഹ​മ്മ​ദ​ലി

text_fields
bookmark_border
പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് - സീ​ഷോ​ർ മു​ഹ​മ്മ​ദ​ലി
cancel

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും ഖത്തരി ഭരണകൂടത്തിന്റെ പ്രതിരോധവും മറ്റ് ഇടപെടലുകളും പങ്കുവെച്ച് സീഷോർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദലി സെയ്തുകുഞ്ഞ് ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു. പ്രവാസിയുടെ ആശങ്കയും പ്രതീക്ഷയും, ഖത്തറിനോടുള്ള സ്നേഹവും ഉത്തരവാദിത്തവും അദ്ദേഹം പങ്കുവെക്കുന്നു.

ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ പ​ശ്ചി​മേ​ഷ്യ സംഘർഷങ്ങൾ നിറഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. 40 ദി​വ​സം നീ​ണ്ടു​ന്നി​ന്ന യുദ്ധവും പ്ര​തി​രോ​ധ​വും, മധ്യസ്ഥ ച​ർ​ച്ച​ക​ളും ​ പി​രി​മു​റു​ക്ക​ങ്ങ​ളും ലോ​ക ജ​ന​തയെ, പ്ര​ത്യേ​കി​ച്ച് പ​ശ്ചി​മേ​ഷ്യൻ രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കി. സം​ഘ​ർ​ഷം ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക സ്വാ​ഭാ​വി​ക​മാ​ണ്. അ​ത് ന​മു​ക്ക് മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​നു​മു​ണ്ട്.

ഈ ​സ​ന്ദ​ർ​ഭ​ങ്ങളിൽ, നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ന​മ്മെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​മു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗിക വാ​ർ​ത്താ ഉ​റ​വി​ട​ങ്ങ​ളെ മാ​ത്രം വി​ശ്വ​സി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

നി​ല​വി​ലെ സം​ഘ​ർ​ഷം എ​ങ്ങോ​ട്ടാ​ണ് എ​ന്ന​തി​നെ കു​റി​ച്ച് ന​മു​ക്ക് വ​ലി​യ ധാ​ര​ണ​ക​ളി​ല്ല. എ​ന്നാ​ലും ഖ​ത്ത​രി ഗ​വ​ൺ​മെ​ന്റ് നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ആശ്വാസം നൽകുന്നതാ​ണ്.

നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഭാ​വി​യെ കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും, ഇ​വി​ടു​ത്തെ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക എ​ന്ന​താ​ണ് പോം​വ​ഴി. ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​മ്പ് വ​ലി​യൊ​രു മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ച്ചി​രു​ന്നു. സീ​ഷോ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രെ കു​റി​ച്ച്, അ​ങ്ങ​നെ...

അ​യ്യാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് സീ​ഷോ​ർ സം​രം​ഭ​ങ്ങ​ൾ​ക്കു കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. സീ​ഷോ​ർ അ​മ​ര​ക്കാ​ര​നാ​യ​തു​കൊ​ണ്ടു ത​ന്നെ, ഉ​ത്ത​ര​വാ​ദി​ത്തം ചെ​റു​ത​ല്ല. അ​തു​പോ​ലെ ഈ ​രാ​ജ്യ​ത്തെ ഓ​രോ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ന​മ്മ​ളും ഭാ​ഗ​മാ​ണ്...

ക​ട​ലി​ൽ മീ​ൻ​പി​ടു​ത്തം അ​ട​ക്കം പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് സ​മു​ദ്ര​യാ​ത്ര അ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു ന​ൽ​കി. ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പ്ര​തി​സ​ന്ധി​യു​ടെ അ​വ​സാ​ന​മാ​യി ക​ണ​ക്കു​കൂ​ട്ടാം എ​ന്നാ​ണ് എന്റെ പ്ര​തീ​ക്ഷ.

പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ

മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി സ​മൂ​ഹം ജോ​ലി​യെ​ക്കു​റി​ച്ചും ബി​സി​ന​സ് നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചും വ​ലി​യ ആ​ശ​ങ്ക​ക​ളി​ലാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ പു​തി​യ​ത​ല്ല. കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പും ശേ​ഷ​വും ലോ​കം പ​ല​ത​വ​ണ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ നേ​രി​ട്ടി​ട്ടു​ണ്ട്. എ​ണ്ണ​വി​ല​യി​ലെ വ്യ​തി​യാ​ന​ങ്ങ​ൾ അടക്കം മറ്റു പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി വ​ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി​ ഘ​ട്ട​ങ്ങ​ളി​ൽ ഖ​ത്ത​ർ ഗ​വ​ൺ​മെ​ന്റും വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വാ​സി​ക​ൾ​ക്കും വ്യ​വ​സാ​യ മേ​ഖ​ല​ക്കും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ ന​മ്മ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ഒ​ന്നു​മാ​ത്രം; പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കാം, എ​ന്നാ​ൽ ത​ള​രാ​തെ മു​ന്നോ​ട്ട് പോ​യാ​ൽ ഖ​ത്ത​ർ എ​ന്നും ന​മു​ക്ക് താ​ങ്ങാ​യി​ട്ടു​ണ്ടാ​കും എന്നതാണ്.

എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ മാ​ന​സി​ക​മാ​യി ത​ള​രാ​തെ ഇ​രി​ക്കാ​ൻ ന​മ്മ​ൾ ശ്ര​ദ്ധി​ക്ക​ണം. കു​ടും​ബ​ത്തെ കൂ​ടെ താ​മ​സി​പ്പി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്ക​ണം. ജോ​ലി​യു​ള്ള​വ​ർ തു​ട​ര​ട്ടെ, എ​ന്നാ​ൽ അ​ല്ലാ​ത്ത​വ​രോ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഞാ​ൻ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്.

ചേ​ർ​ത്തു​പി​ടി​ച്ച് ഖ​ത്ത​രി ഗ​വ​ൺ​മെ​ന്റ്

ഈ ​രാ​ജ്യ​ത്തോ​ടു​ള്ള ക​ട​പ്പാ​ട് വാ​ക്കു​ക​ൾ കൊ​ണ്ട് പ​റ​ഞ്ഞാ​ൽ തീ​രു​ന്ന​ത​ല്ല. ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ഴും മ​റ്റ് സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ഈ ​ഗ​വ​ൺ​മെ​ന്റ് ന​മ്മ​ളെ ചേ​ർ​ത്ത് പി​ടി​ച്ചി​ട്ടു​ണ്ട്. ന​മ്മു​ടെ കേ​ര​ള​ക്കാ​രെ പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ക്കാ​രെ.

കോ​വി​ഡ് കാ​ല​ത്തെ ദി​ന​ങ്ങ​ൾ ന​മ്മ​ളാ​രും മ​റ​ക്കി​ല്ല. എ​ന്നാ​ൽ, ഒ​രു കു​ടും​ബ​ത്തെ​പ്പോ​ലെ​യാ​ണ് ഖ​ത്ത​രി ഭ​ര​ണ​കൂ​ടം ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്. ലോ​കം മു​ഴു​വ​ൻ ആ​ളു​ക​ളെ മു​റി​ക്കു​ള്ളി​ൽ അ​ട​ച്ചി​ട്ട​പ്പോ​ൾ, ഇ​വി​ടെ ഓ​രോ റൂ​മി​ലും മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു ന​ൽ​കി. ലോ​കം മു​ഴു​വ​ൻ പ​ക​ച്ചു​നി​ന്ന​പ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്ത് ന​മു​ക്ക് ല​ഭി​ച്ച ആ​ശ്വാ​സം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് പോ​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വി​ടു​ത്തെ ഇ​ട​പെ​ട​ലു​ക​ൾ.

ന​മ്മ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന വാ​ക്കോ പ്ര​വൃ​ത്തി​യോ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ക​രം, ന​മ്മെ ആ​ശ്വ​സി​പ്പി​ക്കു​ക​യും കൂ​ടെ നി​ൽ​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഗ​വ​ൺ​മെ​ന്റി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​മ്മ​ൾ സ​ന്തോ​ഷ​ത്തോ​ടെ ആ ​ദി​ന​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി.

ഈ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​ത്തും ഖ​ത്ത​ർ സു​ര​ക്ഷി​ത​മാ​ണ്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ കാ​ര്യ​മാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. ഈ ​ക​രു​ത​ലി​നും സു​ര​ക്ഷ​ക്കും ദൈ​വ​ത്തോ​ടും ഈ ​നാ​ടി​നോ​ടും ന​മ്മ​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

ഖ​ത്ത​റി​നോ​ടു​ള്ള ക​ട​പ്പാ​ട്

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​മ​ണ്ണ് ന​മു​ക്ക് ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വ​വും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്. ന​മ്മ​ൾ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു, സ​മ്പാ​ദി​ക്കു​ന്നു, ആ ​പ​ണം ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്നു. മ​റ്റ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി, ഇ​വി​ടെ ല​ഭി​ക്കു​ന്ന തു​ക​യി​ൽ വ​ലി​യ ശ​ത​മാ​ന​വും ന​മു​ക്ക് ക​രു​തി​വെ​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​ത് ചെ​റു​ത​ല്ലാ​ത്തൊ​രു കാ​ര്യ​മാ​ണ്.

ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഖ​ത്ത​റി​ലെ ജീ​വി​തം എ​ന്നെ പ​ഠി​പ്പി​ച്ച വ​ലി​യൊ​രു പാ​ഠ​മു​ണ്ട്, ഈ ​രാ​ജ്യം ന​മ്മ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വി​ടെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മു​ണ്ട്. ആ ​നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ച്ചും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും ജീ​വി​ക്കു​ന്ന ഒ​രാ​ൾ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​ൻ പോ​ലും ക​യ​റേ​ണ്ടി വ​ന്നി​ട്ടി​ല്ലാ​ത്ത, സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രി​ടം! ഇ​തി​നൊ​ക്കെ ന​ന്ദി പ​റ​ഞ്ഞാ​ൽ തീ​രി​ല്ല.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ, ഈ ​രാ​ജ്യം ന​മ്മ​ളെ എ​ങ്ങ​നെ​യാ​ണ് ചേ​ർ​ത്തു​പി​ടി​ച്ച​തെ​ന്ന് ലോ​കം ക​ണ്ട​താ​ണ്. ഊ​ർ​ജ്ജ​ല​ഭ്യ​ത​യി​ലാ​യാ​ലും മ​റ്റ് സേ​വ​ന​ങ്ങ​ളി​ലാ​യാ​ലും ഒ​രു രാ​ജ്യ​ത്തെ​യും ആ​ശ്ര​യി​ക്കാ​തെ, സ്വ​ന്തം നി​ല​ക്ക് കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഖ​ത്ത​റി​ന് ക​ഴി​ഞ്ഞു.

ഈ ​രാ​ജ്യം ചെ​റു​താ​ണെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണി​ത്. ക​രു​ത്തു​റ്റ ഒ​രു ഭ​ര​ണാ​ധി​കാ​ര​ത്തി​ന് കീ​ഴി​ൽ, വ​ലി​യൊ​രു മ​ന​സ്സു​ള്ള ഈ ​നാ​ട് പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ എ​ന്നും മു​ന്നി​ലു​ണ്ട്. ഉ​പ​രോ​ധ​വും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ നാ​ളു​ക​ളും തു​ട​ങ്ങി നാം ​ക​ട​ന്നു​പോ​യ ഓ​രോ പ്ര​തി​സ​ന്ധി​യും പ​ക​ർ​ന്നു ന​ൽ​കി​യ പാ​ഠ​ങ്ങ​ൾ വ​ലു​താ​ണ്. ഈ ​പ്ര​തി​സ​ന്ധി​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള, ദൂ​ര​ക്കാ​ഴ്ച​യു​ള്ള ഒ​രു ഭ​ര​ണ​നേ​തൃ​ത്വം ന​മു​ക്കു​ണ്ട്. ഖ​ത്ത​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഖ​ത്ത​റി​ന്റെ വ​ള​ർ​ച്ച​യി​ൽ ഒ​പ്പം ന​ട​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ, അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഉ​റ​പ്പി​ച്ചു പ​റ​യാം, ഈ ​രാ​ജ്യം മു​ന്നോ​ട്ട് ത​ന്നെ സ​ഞ്ച​രി​ക്കും. ഓ​രോ കാ​ല​ഘ​ട്ട​വും ന​മു​ക്ക് സ​മ്മാ​നി​ച്ച​ത് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. ഇ​ന്ന​ല​ക​ളെ​ക്കാ​ൾ മി​ക​ച്ച നാ​ളെ​യെ​ക്കു​റി​ച്ചു​ള്ള ഉ​റ​ച്ച പ്ര​തീ​ക്ഷ​യാ​ണ് ഖ​ത്ത​റി​ലെ ഓ​രോ പ്ര​വാ​സി​യും പു​ല​ർ​ത്തു​ന്ന​ത്.

ഈ ​രാ​ജ്യ​ത്തി​ന്റെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​പ്പം നി​ന്ന്, രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്ന​താ​ണ് പ്ര​വാ​സി​ക​ൾ എ​ന്ന നി​ല​യി​ൽ ന​മ്മു​ടെ ക​ട​മ. ഈ ​നാ​ടി​നോ​ടു​ള്ള ആ​ദ​ര​വും ക​ട​പ്പാ​ടും വെ​റും വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല.

ന​മു​ക്ക് ഈ ​രാ​ജ്യ​ത്തോ​ടൊ​പ്പം മു​ന്നോ​ട്ടു​പോ​കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfqatar​
News Summary - Moving forward with hope - Seashore Muhammed Ali
Next Story