വിദ്യാർഥികൾക്ക് മോട്ടിവേഷൻ സെഷൻ നടത്തി
text_fieldsശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ സെഷൻ പരിപാടിയിൽനിന്ന്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എഫ്.എൻ ബാച്ച് പാരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ബിയോണ്ട് ബൗണ്ടറീസ്: എ ജേർണി ഓഫ് റെസിലിയൻസ്, ടെക്നോളജി, ആൻഡ് എക്സ്പോളറേഷൻ എന്ന വിഷയത്തിൽ മോട്ടിവേഷൻ സെഷൻ സംഘടിപ്പിച്ചു. അഫ്ഫാൻ മുഹമ്മദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഹെഡ് ഗേൾ സാൻവി നവാസ് സ്വാഗതം പറഞ്ഞു. ഹെഡ് ബോയ് അമീൻ സബക്ക്, മുഖ്യപ്രഭാഷകനായ ഡോ. സിംഗാര വടിവേലിനെ പരിചയപ്പെടുത്തി.
തുടർന്ന്, മുഖ്യപ്രഭാഷകനായ ഡോ. സിംഗാര വടിവേൽ, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നീ വിഷയിങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
വിദ്യാർഥികളിൽ നേതൃപാടവവും വ്യക്തിത്വ വികാസവും വളർത്താൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ടി.എസ്. റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു.
സ്കൂളിലെ വിവിധ ഗ്രേഡുകളിലെ വിദ്യാർഥികളും സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പാരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ ചീഫ് കോഓഡിനേറ്റർ വെയിൻ റോഡ്രിഗസ്, ചീഫ് കൺവീനർ ഷാനവാസ് മജീദ് എന്നിവർ നേതൃത്വം നൽകി. കൾച്ചറൽ സെക്രട്ടറി ഷഹാമ ഷെറിൻ റിഫായിസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

