മൊറോക്കോയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഖത്തർ
text_fieldsഅമീർ ശൈഖ് തമീം ബിൻ
ഹമദ് ആൽഥാനി
ദോഹ: ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് ഖത്തർ. ദുരന്തവാർത്തക്ക് പിന്നാലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ വിളിച്ച് ദുഃഖം അറിയിച്ചു. ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർഥിക്കുകയും ബന്ധുക്കളുടെയും മൊറോക്കോ ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അമീർ അനുശോചനസന്ദേശത്തിൽ അറിയിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി മൊറോക്കോ പ്രധാനമന്ത്രി അസിസ് അക്നൗചിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രനേതാക്കൾ ആശംസിച്ചു.

