കോര്‍ണീഷിന്‍െറ കുളിരില്‍ പ്രഭാത സവാരി സജീവം
text_fieldsദോഹ: രാജ്യം ശൈത്യ കാലത്തിനു വഴിമാറിയതോടെ കടല്‍തീരങ്ങളും പ്രഭാത സവാരി കേന്ദ്രങ്ങളും സജീവമായി. ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവര്‍ ഇനിയുള്ള ഏതാനും മാസങ്ങള്‍ ദോഹയിലെ കായിക മൈതാനങ്ങളും കടല്‍തീരങ്ങളും സജീവമാക്കും. കായികക്ഷമത നിലനിര്‍ത്തുന്നതിന് ചുരുങ്ങിയത് ആറായിരം ചുവടുകള്‍ നിത്യവും നടക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. പ്രത്യേകിച്ചും ഓഫീസ് ജോലിയും ഡ്രൈവിംഗും പ്രൊഫഷന്‍ ആയി സ്വീകരിച്ചവര്‍ പുലര്‍ച്ചെയോ സായാഹ്നത്തിലോ കുറഞ്ഞത് ഒരു മണിക്കൂര്‍ വ്യായാമത്തില്‍ ഏര്‍പ്പെടണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്‍്റെയും അംശം ക്രമീകരിക്കുവാന്‍ ഇത് അത്യന്താപേക്ഷിതമാണ്.
കൂടുതലായും കലോറി കൂടിയ ഭക്ഷണം കഴിക്കുന്നതിനാല്‍ പ്രവാസികള്‍ വ്യായാമം നിത്യ ജീവിതത്തിന്‍്റെ ഭാഗമാക്കല്‍ നിര്‍ബ്ബന്ധമാണ്. കൂടാതെ ഹോട്ടല്‍ ഭക്ഷണം ശീലമാക്കിയവര്‍ വ്യായാമത്തിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അല്ളെങ്കില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിപ്പെടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആയാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ശരീരത്തില്‍ കൊഴുപ്പിന്‍്റെ അംശം വര്‍ദ്ധിച്ച് രക്തസംക്രമണത്തിന് വിഘാതം നേരിടുകയും തുടര്‍ന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യാം.
ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അനുകൂലമായ കാലാവസ്ഥ ഉപയോഗപ്പെടുത്തുവാന്‍ ആരോഗ്യ മന്ത്രാലയവും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
