കോവിഡ് രോഗികൾക്കായി കൂടുതൽ ചികിത്സ സൗകര്യങ്ങൾ
text_fieldsഹസംമിബൈരീക് ജനറൽ ആശുപത്രിയിലെ കോവിഡ് ഫീൽഡ് ആശുപത്രി
ദോഹ: രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സക്കായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. ഇതിെൻറ ഭാഗമായി ഹസംമിബൈരീക് ജനറൽ ആശുപത്രിയിലെ പുതിയ കോവിഡ് ഫീൽഡ് ആശുപത്രിയിൽ രണ്ടാംഘട്ട നവീകരണം പൂർത്തിയായി. രോഗികൾക്ക് ആവശ്യമായ ബെഡുകളുടെ എണ്ണം വർധിപ്പിച്ചതിനു ശേഷമുള്ള വിഭാഗം ചൊവ്വാഴ്ച തുറന്നു. 100 കിടക്കകൾ കൂടിയുള്ള പുതിയ വിഭാഗമാണ് തയാറായിരിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു.
കോവിഡ് രോഗികൾക്കു മാത്രമായുള്ള ആശുപത്രിയാണിത്. ഖത്തറിൽ കോവിഡ് രോഗികൾ ദിനേന കൂടിവരുകയാണ്. ഇതു പരിഗണിച്ച് കൂടുതൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയാണ് അധികൃതർ. ഈയടുത്ത് അൽവക്റ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. കോവിഡ് രോഗികളുടെ ചികിത്സക്കായി ആശുപത്രികളുടെ ശേഷി ഉയർത്തുന്നതിെൻറ ഭാഗമായാണ് അൽവക്റ കോവിഡ് രോഗികൾക്കു മാത്രമായി മാറ്റിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശുപത്രി കോവിഡ് രോഗികൾക്കു മാത്രമായിരിക്കും.
വക്റയിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും എച്ച്.എം.സി നിർദേശിച്ചിട്ടുണ്ട്.
ജീവനു ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൽട്ടേഷൻ സർവിസ് നമ്പറായ 16000ത്തിൽ ബന്ധപ്പെടണം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവനവിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ദോഹ ഹമദ് ജനറൽ ആശുപത്രിയിലെ േട്രാമ, അടിയന്തര വിഭാഗങ്ങൾ എല്ലാ ദിവസവും മുഴുസമയവും പ്രവർത്തനസജ്ജമായിരിക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി പി.എച്ച്.സി.സിക്ക് കീഴിലുള്ള എട്ട് അടിയന്തര ചികിത്സ കേന്ദ്രങ്ങളിലും ബന്ധപ്പെടാം.
ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ആശുപത്രികളിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽവക്റയിലേത്. ഇതോടെ കോവിഡ് ചികിത്സക്ക് മാത്രമായുള്ള ഖത്തറിലെ ആശുപത്രികൾ ഏഴ് ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

