ഖത്തറിൽ 2000ത്തിലേറെ നിരോധിത ഗുളികകൾ പിടികൂടി
text_fieldsപോസ്റ്റൽ കൺസൈൻമെന്റ്സ് കസ്റ്റംസ് പിടിച്ചെടുത്ത നിരോധിത ഗുളികകൾ
ദോഹ: പൊള്ളയായ മരത്തിനുള്ളിലാക്കി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകളുടെ ശേഖരം പിടികൂടി. 2000ത്തിലേറെ ലിറിക ഗുളികകളാണ് എയർ കാർഗോ കസ്റ്റംസിനും പ്രൈവറ്റ് എയർപോർട്സ് അഡ്മിനിസ്ട്രേഷനും കീഴിലുള്ള പോസ്റ്റൽ കൺസൈൻമെന്റ്സ് കസ്റ്റംസ് പിടികൂടിയത്. 2,352 ഗുളികകളാണ് പൊള്ളയായ മരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഷൂവിനുള്ളിൽ ഒളിപ്പിച്ച് ഒന്നര കിലോയിലേറെ കൊക്കെയ്ൻ കടത്താനുള്ള ശ്രമം ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ പരാജയപ്പെടുത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങൾ ഉൾപ്പെടെ നൽകിയാണ് കള്ളക്കടത്തു ശ്രമങ്ങൾ തടയാനുള്ള നീക്കം ഊർജിതമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

