Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ 20...

ഖത്തറിൽ 20 ലക്ഷത്തിലേറെ പേർ വാക്​സിനെടുത്തു

text_fields
bookmark_border
ഖത്തറിൽ 20 ലക്ഷത്തിലേറെ പേർ വാക്​സിനെടുത്തു
cancel

ദോഹ: കോവിഡ്​ വാക്​സിനേഷൻ കാമ്പയി​നിങ്ങിൽ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. എട്ടു മാസം പിന്നിട്ട വാക്​സിനേഷനിൽ ഇതുവരെ രാജ്യത്തെ 20 ലക്ഷത്തിലേറെ പേർ പങ്കാളികളായി. ഇത്രയും പേർ രണ്ടു​ ഡോസും സ്വീകരിച്ച്​ സമ്പൂർണ വാക്​സിനേറ്റഡ്​ ആയതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​.

'ദേശീയ കോവിഡ്​ വാക്​സിനേഷൻ പ്രചാരണം ശ്രദ്ധേയമായ നാഴികക്കല്ല്​ പിന്നിട്ടു. ഇപ്പോൾ, രാജ്യത്ത്​ രണ്ടു​ ഡോസ്​ വാക്​സിനും സ്വീകരിച്ചവർ 20 ലക്ഷം കടന്നു' -മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

42.87 ലക്ഷം ഡോസ്​ വാക്​സിനുകളാണ്​ കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത്​ വിതരണം ചെയ്​തത്​. വാക്​സിൻ നൽകി തുടങ്ങിയ 12 വയസ്സിന്​ മുകളിലുള്ള ജനങ്ങളിൽ 92.8 ശതമാനം പേരും ഒരു ഡോസ്​ എങ്കിലും സ്വീകരിച്ചു. 81.6 ശതമാനം പേർ രണ്ടു​ ഡോസും സ്വീകരിച്ച്​ സമ്പൂർണ കോവിഡ്​ പ്രതിരോധം സ്വന്തമാക്കി.

രാജ്യത്തെ ആകെ ജനസംഖ്യയിൽ 80.5 ശതമാനം പേർ ഒരു ഡോസ്​ സ്വീകരിച്ചതായാണ്​ കണക്ക്​. 70.80 ശതമാനം രണ്ടു ഡോസും നേടി. സ്​കൂളുകൾ തുറക്കാൻ തുടങ്ങിയതോടെ കുട്ടികളിലെ വാക്​സിനേഷൻ നടപടികൾ ആഴ്​ചകളായി സജീവമാണ്​. തൊഴിലാളികൾ, ഗർഭിണികൾ, 60 പിന്നിട്ടവർ തുടങ്ങിയവരിലെ വാക്​സിനേഷൻ നടപടികളിലും ആരോഗ്യവകുപ്പ്​ ജാഗ്രത പാലിക്കുന്നുണ്ട്​.

ഏതാനും ദിവസം മുമ്പാണ്​ കോവിഡ്​ സംബന്ധിച്ച്​ രാജ്യാന്തരതലത്തിൽ സ്​ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന ''ഔവർ വേൾഡ്​ ഇൻ ഡേറ്റ'യുടെ പട്ടികയിൽ രാജ്യാന്തരതലത്തിൽ ഖത്തർ രണ്ടാംസ്​ഥാനം നേടിയത്​. ആകെ ജനസംഖ്യയുടെ ശതമാന കണക്കിൽ ഏറ്റവും കൂടുതൽ പേർ വാക്​സിൻ സ്വീകരിച്ചതിൻെറ അടിസ്​ഥാനത്തിലായിരുന്നു ഖത്തറി​െൻറ നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinatedvaccination in qatar
News Summary - vaccination in qatar
Next Story