Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ:...

ഗ​സ്സ: ചി​കി​ത്സ​ക്കാ​യി കൂ​ടു​ത​ൽ പേ​ർ ഖ​ത്ത​റി​ൽ

text_fields
bookmark_border
palastine lady with child who reached Doha
cancel
camera_alt

ദോ​ഹ​യി​ലെ​ത്തി​യ ഫ​ല​സ്തീ​ൻ യു​വ​തി കുഞ്ഞിനൊപ്പം

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി ഖ​ത്ത​ർ അ​മി​രി വ്യോ​മ​സേ​ന വി​മാ​നം ദോ​ഹ​യി​ലെ​ത്തി. യു​ദ്ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ഫ​ല​സ്തീ​നി​ക​ളു​ടെ 16ാമ​ത് സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച എ​ത്തി​യ​ത്. 1500 ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​മെ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​വും ഈ​ജി​പ്ഷ്യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച് നി​ര​വ​ധി പേ​രെ ഖ​ത്ത​റി​ലെ​ത്തി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​മാ​യെ​ത്തി​യ​വ​രെ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ​ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ സ്വീ​ക​രി​ച്ചു. ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട എ​ല്ലാ​​വ​രും സു​ര​ക്ഷി​ത​മാ​യി എ​ത്തി​യ​താ​യി അ​വ​ർ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ അ​റി​യി​ച്ചു. ഓ​രോ സം​ഘ​ത്തി​ലു​മാ​യി നി​ര​വ​ധി പേ​രെ​ത്തു​മ്പോ​ൾ കു​ടും​ബ​ങ്ങ​ളു​​ടെ പു​നഃ​സ​മാ​ഗ​മ​ത്തി​ന് കൂ​ടി​യാ​ണ് ദോ​ഹ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്നും മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ൾ​ക്കൊ​പ്പ​വും ബ​ന്ധു​ക്ക​ൾ പ​ര​സ്പ​ര​വു​മെ​ല്ലാ​മാ​യി ദോ​ഹ​യി​ൽ ഒ​ന്നി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ ടീം, ​നാ​ഷ​ന​ൽ ​എ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​റി​ൽ നി​ന്നു​ള്ള 20 ട​ൺ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​മി​രി വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentIsrael Palestine ConflictQatar News
News Summary - more people from Gaza for treatment in Qatar
Next Story