Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ള്ളി​ക​ളി​ൽ...

പ​ള്ളി​ക​ളി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി ഇ​മാ​മു​മാ​രും ഖ​തീ​ബു​മാ​രും

text_fields
bookmark_border
പ​ള്ളി​ക​ളി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി ഇ​മാ​മു​മാ​രും ഖ​തീ​ബു​മാ​രും
cancel
camera_alt

ഔ​ഖാ​ഫ് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു 

ദോ​ഹ: രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ സ്വ​ദേ​ശി​ക​ളാ​യ ഇ​മാ​മു​മാ​രു​ടെ​യും ഖ​തീ​ബു​മാ​രു​ടെ​യും (പ്ര​സം​ഗ​ക​ർ) എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ഔ​ഖാ​ഫ്, ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​തിെൻറ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു.

പ്ര​തി​വ​ർ​ഷം 50 ഖ​ത്ത​രി ഇ​മാ​മു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ദ​അ്​​വാ വ​കു​പ്പി​ന് കീ​ഴി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ 185 ഖ​ത്ത​രി ഇ​മാ​മു​മാ​രും 158 ഖ​തീ​ബു​മാ​രു​മാ​ണ് പ​ള്ളി​ക​ളി​ലു​ള്ള​ത്. കൂ​ടു​ത​ൽ ഖ​ത്ത​രി ഇ​മാ​മു​മാ​രെ​യും ഖ​തീ​ബു​മാ​രെ​യും നി​യ​മി​ക്കാ​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മോ​സ്​​ക് മാ​നേ​ജ്മെൻറ് വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഫ​രീ​ജ് കു​ലൈ​ബി​ലെ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹ്മൂ​ദ് ഹാ​ളി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്ളി​ക​ളി​ലാ​യി 2700 ഇ​മാ​മു​മാ​രും ബാ​ങ്ക് വി​ളി​ക്കു​ന്ന മു​അ​ദ്ദി​നു​മാ​രു​മു​ണ്ട്. അ​ഞ്ചു നേ​ര​വും പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന പ​ള്ളി​ക​ളി​ൽ ഇ​മാ​മാ​യും മു​അ​ദ്ദി​നാ​യും ഒ​രാ​ളെ മാ​ത്രം നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ള്ളി​ക​ളി​ൽ ഇ​മാ​മു​മാ​രാ​യും മു​അ​ദ്ദി​ൻ​മാ​രാ​യും ജോ​ലി​യി​ലേ​ർ​പ്പെ​ടു​ന്ന​തി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് താ​മ​സ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്. യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത് നി​യ​മി​ക്കു​മെ​ന്നും അ​ടു​ത്ത വ​ർ​ഷം 150 ഇ​മാ​മു​മാ​രു​ടെ ഒ​ഴി​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഖു​ര്‍ആ​ന്‍ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഔ​ഖാ​ഫ് ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം വ​ൻ​സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 'അ​ല്‍ ഉ​ത്​​റു​ജ്ജ' നി​ക്ഷേ​പ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്​ പ്ര​കാ​രം ഏ​ക​ദേ​ശം 70 മി​ല്യ​ന്‍ ഖ​ത്ത​ര്‍ റി​യാ​ല്‍ ചെ​ല​വി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 112 അ​പാ​ര്‍ട്ട്മെൻറു​ക​ളാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്.

ഖു​ര്‍ആ​ന്‍ പ​ഠി​താ​ക്ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക്​ മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കു​ക കൂ​ടി​യാ​ണ്​ ല​ക്ഷ്യം. കൂ​ടു​ത​ൽ പ​ഠി​താ​ക്ക​ളെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​ന്‍ പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​പ്പാ​ര്‍ട്ട്മെൻറു​ക​ള്‍ വാ​ട​ക​ക്ക്​ ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍ ഉ​ത്​​റു​ജ്ജ പ​ദ്ധ​തി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും.

ആ​ണ്‍കു​ട്ടി​ക​ള്‍ക്ക് 131ഉം ​പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് 22ഉം ​ആ​യി രാ​ജ്യ​ത്താ​ക​മാ​നം വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ള്‍ 153 ആ​ണ്. നി​ല​വി​ല്‍ 26,489 കു​ട്ടി​ക​ളാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന​ത്. വ​ര്‍ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​ന് മ​ന്ത്രാ​ല​യ​ത്തി​െൻറ പ​ദ്ധ​തി പ്ര​കാ​രം വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ വി​ഭാ​ഗം നി​ര​വ​ധി പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കും.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തി​നു​ശേ​ഷം പ​ള്ളി​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന പ​ല കേ​ന്ദ്ര​ങ്ങ​ളും വീ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story