കൂടുതൽ ഇന്ത്യക്കാർ നാട്ടിലെത്തി
text_fieldsദോഹ: വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ കഴിഞ്ഞ ദിവസം നിരവധി ഇന്ത്യൻ പ്രവാസികളെ ദോഹയിൽനിന്ന് നാട്ടിലെത്തിച്ചു. ഇന്നലെ ഖത്തർ എയർവേസ് ന്യൂഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് സർവിസുകൾ നടത്തിയത്. ഈ വിമാനങ്ങളിലും മറ്റ് വിമാനങ്ങളിലുമായി ദോഹയിൽനിന്ന് ആകെ 850 ഓളം ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ന്യൂഡൽഹിയിലേക്കും നാളെ ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കും ഓരോ സർവിസുകൾ ഖത്തർ എയർവേസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഖത്തർ വ്യോമാതിർത്തി ഭാഗികമായി മാത്രമേ തുറന്നിട്ടുള്ളൂ എന്നതിനാൽ, ഖത്തർ എയർവേസ് പരിമിതമായ സർവിസ് മാത്രമാണ് നടത്തുന്നത്.
യാത്രയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഹെൽപ് ലൈൻ നമ്പറുകൾ വഴി എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താം, ദോഹയിലെ ഇന്ത്യൻ എംബസി +97455647502, +97455384683, +97455362508 ഹെൽപ്പ്ലൈൻ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. സംശയങ്ങൾ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും അറിയിക്കാം. അല്ലെങ്കിൽ അപെക്സ് ബോഡി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയുടെ ഹെൽപ് ലൈൻ വഴിയും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

