Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ​യി​ൽ​നി​ന്ന്...

ദോ​ഹ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും

text_fields
bookmark_border
ദോ​ഹ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും
cancel

ദോ​ഹ: ദോ​ഹ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഞാ​യ​റാ​ഴ്ച മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ച​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്ത പ​ട്ടി​ക​യി​ലി​ല്ല.

ജൂ​ലൈ ഒ​ന്നു വ​രെ എ​ട്ട് വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൂ​ടി ദോ​ഹ​യി​ൽ നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​മെ​ന്നാ​ണ് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​റി​യി​ച്ച​ത്. ബ​ദ്ർ എ​യ​ർ​ലൈ​ൻ​സ്, സി​റി​യ​ൻ എ​യ​ർ, ഈ​ജി​പ്ത് എ​യ​ർ, ഹി​മാ​ല​യ എ​യ​ർ​ലൈ​ൻ​സ് എ​ന്നീ സ​ർ​വി​സു​ക​ൾ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി പു​നഃ​രാ​രം​ഭി​ക്കും. മേ​യ് ഒ​ന്നി​ന് ഗ​ൾ​ഫ് എ​യ​ർ, മേ​യ് നാ​ലി​ന് എ​തോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സ്, മേ​യ് ആ​റി​ന് അ​ഫ്ഗാ​നി​ൽ നി​ന്നു​ള്ള കാം ​എ​യ​ർ എ​ന്നി​വ​യും ദോ​ഹ​യി​ൽ നി​ന്ന് സേ​വ​നം ആ​രം​ഭി​ക്കു​ന്നു​ണ്ട്. റോ​യ​ൽ എ​യ​ർ മ​റോ​ക് ജൂ​ലൈ ഒ​ന്നി​ന് സ​ർ​വി​സ് തു​ട​ങ്ങും. ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ച​ത്. അ​തേ​സ​മ​യം, എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ അ​ട​ക്കം ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സ് അ​പ്ഡേ​റ്റു​ക​ൾ അ​റി​യി​ച്ചി​ട്ടി​ല്ല. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു കൂ​ടി സ​ർ​വി​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഖ​ത്ത​ർ സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ, ഫ്ളൈ ​ദു​ബൈ, എ​യ​ർ അ​റേ​ബ്യ അ​ട​ക്കം എ​ട്ട് വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ൾ ദോ​ഹ​യി​ൽ നി​ന്ന് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തോ​ടെ, ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ. യു.​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തി​നു ശേ​ഷം ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് മാ​ത്ര​മാ​ണ് രാ​ജ്യ​ത്തു​നി​ന്ന് നേ​ര​ത്തെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - More foreign airlines will operate services from Doha
Next Story