കൂടുതൽ കയറ്റുമതി ഇന്ത്യയിലേക്ക്, ഇറക്കുമതി ചൈനയിൽനിന്ന്
text_fieldsദോഹ: ഖത്തറിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. കസ്റ്റംസ് ജനറൽ അതോറിറ്റി (ജി.എ.സി) പുറത്തുവിട്ട ഡിസംബറിലെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. മൂന്നുലക്ഷത്തിലധികം കസ്റ്റംസ് ക്ലിയറൻസുകൾ ആണ് ഡിസംബറിൽ ആകെ നടന്നത്.
ഡിസംബറിൽ കൃത്യം 331,149 കസ്റ്റംസ് ക്ലിയറൻസുകളാണ് നടന്നത്. അതിൽ 305,978 ക്ലിയറൻസുകളും എയർ കാർഗോ കസ്റ്റംസ് വഴിയായിരുെന്നന്നും ജി.എ.സി വ്യക്തമാക്കി. മാരിടൈം കസ്റ്റംസ് വഴി 24,925 കസ്റ്റംസ് ഡിക്ലറേഷനുകളും നടത്തി. അതേസമയം, ഖത്തറിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത് ചൈനയിൽനിന്നാണ്. ടൈം ഓഫ് റിലീസ് വിഭാഗത്തിൽ രണ്ടു മണിക്കൂറിൽ മികച്ച ശരാശരിയുമായി പരിസ്ഥിതി സംരക്ഷണ, വന്യജീവി വകുപ്പ് മികച്ച സർക്കാർ ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടു. 25,000 ഡിക്ലറേഷനുകൾ മറ്റു വകുപ്പുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനും പരിസ്ഥിതി സംരക്ഷണ, വന്യജീവി വിഭാഗത്തിനായി.
ഡിസംബറിൽ വിവിധ നിയമലംഘനങ്ങളിലായി 142 തവണയാണ് ചരക്കുകൾ പിടികൂടിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. 1.775 കിലോഗ്രാം ഹെറോയിൻ പിടികൂടിയതാണ് ഇതിൽ ഏറ്റവും വലിയത്. ജനറൽ കസ്റ്റംസ് അതോറിറ്റി സർവിസ് ഓട്ടോമേഷൻ പ്രോജക്ട് പൂർത്തിയാക്കിയതായി കസ്റ്റമർ സർവിസ് സെൻറർ അഡ്മിനിസ്േട്രറ്റർ അലി അഹ്മദ് അൽ അബ്ദുൽ ജബ്ബാർ പറഞ്ഞു. ഉപഭോക്താക്കൾക്ക് വേഗത്തിലും കാര്യക്ഷമതയോടെയും സേവനങ്ങൾ നൽകാൻ പദ്ധതിയിലൂടെ സാധിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണ്ണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. 2018-2019 കാലയളവില്‍ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം 12ബില്യണിലധികം ഡോളറിേൻറതാണ്.
ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എൽ.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. അക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.