കൂടുതൽ കയറ്റുമതി ഇന്ത്യയിലേക്ക്
text_fieldsദോഹ: കഴിഞ്ഞമാസങ്ങളിൽ കസ്റ്റംസുമായി ബന്ധപ്പെട്ട ഖത്തറിെൻറ കയറ്റുമതി കൂടുതൽ നടന്നത് ഇന്ത്യയിലേക്ക്. അതേസമയം, ഇറക്കുമതി നടന്നിരിക്കുന്നത് കൂടുതൽ അമേരിക്കയിൽനിന്നാണ്. കഴിഞ്ഞമാസം ജനറൽ കസ്റ്റംസ് അതോറിറ്റി റിലീസ് ചെയ്തത് 3,05,383 കസ്റ്റംസ് ഡിക്ലറേഷനുകളാണ്. എയർ കാർഗോ വിഭാഗത്തിൽ 2,82,390 ഡിക്ലറേഷനുകളും സമുദ്ര വിഭാഗം കസ്റ്റംസിൽ 22,990 ഡിക്ലറേഷനുകളുമാണ് റിലീസ് ചെയ്തതെന്ന് ജി.എ.സി പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മണിക്കൂറിൽ 99 ശതമാനം എന്ന നിരക്കിലാണ് കസ്റ്റംസ് ഡിക്ലറേഷനുകൾ. അമേരിക്കയിൽനിന്നാണ് ഖത്തറിലേക്ക് ഏറ്റവും വലിയ ഇറക്കുമതി നടന്നത്. ഇന്ത്യയിലേക്കാണ് വലിയ കയറ്റുമതിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗവൺമെൻറ് ഏജൻസികൾക്കുള്ള കസ്റ്റംസ് ഡിക്ലറേഷനുകളുടെ എണ്ണം 23,796 ആണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് നടക്കുന്നത് ഇൻറർനെറ്റ് വഴിയാണ്.
കോവിഡ് പശ്ചാത്തലത്തിലും വ്യക്തിഗത ചരക്കുകളുടെ ഇറക്കുമതിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡി.എച്ച്.എൽ, അരാമെക്സ് പോലെയുള്ള കൊറിയർ കമ്പനികളുടെ ഇറക്കുമതി നിരക്കിൽ 40 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
ഷോപ്പിങ്ങിൽ ഒാൺലൈനാണ് എളുപ്പവും ആധുനികവുമായ മാർഗം. എന്നാൽ, ഒൺലൈൻ വഴി സ്വകാര്യ, വ്യക്തിഗത ഉൽപന്നങ്ങൾ എങ്ങനെ ഇറക്കുമതി ചെയ്യണമെന്നും കസ്റ്റംസ് നടപടികളെ കുറിച്ചും അധിക പേർക്കും അറിയില്ല. 3,000 റിയാലിന് മുകളിലുള്ള വ്യക്തിഗത ഉൽപന്നങ്ങൾക്കും ചരക്കുകൾക്കും അഞ്ചു ശതമാനം ഫീസ് ഈടാക്കും.
കസ്റ്റംസ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയ ഉൽപന്നങ്ങളുടെയും ചരക്കുകളുടെയും വിവരങ്ങൾ അൽ നദീബ് സിസ്റ്റത്തിൽ ലഭ്യമാണെന്നും ജി.എ.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

