Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിെൻറ കോവിഡ്...

ഖത്തറിെൻറ കോവിഡ് റെഡ്​ ലിസ്​റ്റിൽ കൂടുതൽ രാജ്യങ്ങൾ

text_fields
bookmark_border
ഖത്തറിെൻറ കോവിഡ് റെഡ്​ ലിസ്​റ്റിൽ കൂടുതൽ രാജ്യങ്ങൾ
cancel

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ്-19 റെഡ് ലിസ്​റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ചില രാജ്യങ്ങളെ ഗ്രീൻ ലിസ്​റ്റിൽനിന്നും യെല്ലോ ലിസ്​റ്റിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനത്തോത് കണക്കാക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്​റ്റിൽ 21 രാജ്യങ്ങളാണ് ഗ്രീൻ ലിസ്​റ്റിലുള്ളത്. 32 രാജ്യങ്ങളെ യെല്ലോ ലിസ്​റ്റിലും 152 രാജ്യങ്ങളെ റെഡ് ലിസ്​റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 58 രാജ്യങ്ങളാണ് പുതുതായി റെഡ് ലിസ്​റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

നേര​േത്ത ഇത് 94 രാജ്യങ്ങളായിരുന്നു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്​താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്​ എന്നീ ആറു രാജ്യങ്ങ​െള റെഡ്, ഗ്രീൻ, യെല്ലോ ലിസ്​റ്റിലുൾപ്പെടുത്തിയിട്ടില്ല.ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ യാത്രാനയം പ്രകാരം തിങ്കളാഴ്​ച മുതൽ ഈ ആറു രാജ്യങ്ങളിൽനിന്നുള്ളവർ ഖത്തറിലെത്തുമ്പോൾ ക്വാറൻറീൻ നിർബന്ധമാണ്​.

ഖത്തറിൽനിന്ന് വാക്സിനെടുത്തവരാണെങ്കിൽ രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്​ഥ പാലിച്ചിരിക്കണം. രണ്ടാം ദിവസം പരിശോധനയിൽ നെഗറ്റിവ് ഫലം കാണിച്ചാൽ ക്വാറൻറീൻ അവസാനിപ്പിച്ച് പുറത്തിറങ്ങാം. ഈ ആറു രാജ്യങ്ങളിൽനിന്നുള്ള മറ്റു യാത്രക്കാരെല്ലാം നിർബന്ധമായും 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്​ഥകൾ പാലിച്ചിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Red List
News Summary - More countries on Qatar's Covid Red List
Next Story