Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരോഗികൾ കുറഞ്ഞാൽ...

രോഗികൾ കുറഞ്ഞാൽ കൂടുതൽ ഇളവുകൾ

text_fields
bookmark_border
രോഗികൾ കുറഞ്ഞാൽ കൂടുതൽ ഇളവുകൾ
cancel
camera_alt

ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ് അൽ മസ്​ലമാനി

ദോഹ: രാജ്യത്ത്​ കോവിഡ് രോഗികൾ ഇനിയും കുറഞ്ഞാൽ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ അടുത്ത ഘട്ടം തുടങ്ങുമെന്ന്​ അധികൃതർ. കേസുകളിലെ ഗണ്യമായ കുറവ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻെറ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് വഴിയൊരുക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ് അൽ മസ്​ലമാനിയാണ്​ പറഞ്ഞത്​. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ ഖത്തർ ജനതയുടെ സഹകരണവും പ്രതിബദ്ധതയും വാക്​സിനേഷനിലെ ഉയർന്ന നിരക്കും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായിട്ടുണ്ട്​. വരും നാളുകളിൽ രോഗികൾ ഇനിയും കുറയും.

സർക്കാർ, ബന്ധപ്പെട്ട സ്​ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെല്ലാം രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്​. പൊതുജനങ്ങൾക്കിടയിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട വലിയ അവബോധവും പരസ്​പര സഹകരണവും പ്രതിദിനം കേസുകൾ കുറക്കുന്നതിൽ നിർണായകമാകുന്നുണ്ട്​. ഇത് നിയന്ത്രണങ്ങൾ പിൻവലിക്കാൻ വഴിയൊരുക്കും. ​വാക്​സിൻ കുത്തിവെപ്പ്​ വ്യാപകമായതോടെ രോഗവ്യാപനതോതും നന്നായി കുറഞ്ഞിട്ടുണ്ട്​.

രാജ്യത്തെ ജനസംഖ്യയിലെ 16 വയസ്സും അതിനു​ മുകളിലുമുള്ള 50.7 ശതമാനം പേരും ഇതിനകം രണ്ടുഡോസ്​ വാക്​സിൻ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു​. ഇതോടെ മുതിർന്നവരിലെ പകുതി പേരും രണ്ട്​ ഡോസും ഇതിനകം സ്വീകരിച്ചുകഴിഞ്ഞു​. രണ്ട്​ ഡോസും കഴിഞ്ഞ്​ 14 ദിവസം കഴിഞ്ഞവരെയാണ്​ ഇത്തരത്തിൽ പരിഗണിക്കുന്നത്​. ഇതുവരെ ആകെ 2748452 ഡോസ്​ ആണ്​ നൽകിയിരിക്കുന്നത്​. മുൻഗണനപ്പട്ടികയിലുള്ള 67.3 ശതമാനം പേരും വാക്​സിൻ ഒരു ഡോസ്​ എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്​. 60 വയസ്സിനു​ മുകളിലുള്ള 93.9 ശതമാനം പേരും ഒരു ഡോസ്​ എങ്കിലും എടുത്തു, ഇവരിൽത്തന്നെ 86.9 ശതമാനവും രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

മേയ്​ 28 മുതലാണ്​ നിയന്ത്രണങ്ങൾ നീക്കലി​െൻറ ഒന്നാം ഘട്ടം തുടങ്ങിയത്​. വാക്​സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച്​ ബാർബർ ഷോപ്പ്​, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ്​ പാർലറുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്​. കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ വെള്ളി, ശനി അടക്കം എല്ലാ ദിവസവും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്​. സൂഖുകൾ​ വെള്ളി, ശനി ദിവസങ്ങളിലും തുറക്കുന്നുണ്ട്​. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ്​ സ്​കൂളുകൾക്കും പ്രവർത്തിക്കാം. രാജ്യത്തെ സ്​കൂളുകൾക്കും തുറന്നുപ്രവർത്തിക്കാം.

വാക്​സിൻ എടുത്ത പത്തുപേർക്കു​വരെ പൊതുസ്​ഥലത്ത്​ ഒത്തുകൂടാം. അല്ലാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക്​ വരെയാണ്​ ഒത്തുകൂടാൻ അനുമതിയുള്ളത്​. അടച്ചിട്ട സ്​ഥലങ്ങൾ, വീടുകൾ, മജ്​ലിസുകൾ എന്നിവിടങ്ങളിൽ വാക്​സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചുപേർക്കും ഒത്തുകൂടാം. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാലു ​ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കാനാണ്​ ലക്ഷ്യമിടുന്നത്​. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂ​ൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ്​ നടപ്പാക്കിത്തുടങ്ങുക.

കോവിഡ്​: പുതിയ രോഗികൾ 143

ദോഹ: രാജ്യത്ത്​ ഇന്നലെ പുതിയ കോവിഡ്​ രോഗികൾ 143 മാത്രം. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 574 ആയി​. 58 വയസ്സുള്ളയാളാണ്​ ഇന്നലെ മരിച്ചത്​. ഇന്നലെ രോഗം സ്​ഥിരീകരിച്ചവരിൽ 89 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്​. 54 പേർ വിദേശത്തു​ നിന്ന്​ തിരിച്ചെത്തിയവരുമാണ്​. 178 പേർക്ക്​ ഇന്നലെ രോഗമുക്​തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2406 ആണ്​. ഇന്നലെ 18534 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 2067661 പേരെ പരിശോധിച്ചപ്പോൾ 219281 പേർ​ക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം​ ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇതുവരെ ആകെ 216301 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. 167 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 90 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:More concessions if patients decrease
Next Story