കൂടുതൽ എയർലൈൻസുകൾ സർവിസ് നടത്തും
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: വ്യോമഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയതോടെ ഖത്തറിൽ നിന്ന് സർവിസ് നടത്താൻ കൂടുതൽ വിമാനക്കമ്പനികൾ. എട്ട് വിദേശ എയർലൈൻസുകൾ ദോഹയിൽ നിന്ന് സർവിസ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ വൈകാതെ സർവിസ് ആരംഭിക്കുമെന്നാണ് സൂചന.
ഫ്ളൈ ദുബൈ, എയർ അറേബ്യ, ഒമാൻ എയർ, റോയൽ ജോർഡാനിയൻ, ടാർകോ ഏവിയേഷൻ, യുഎസ്-ബംഗ്ല എയർ ലൈൻസ്, മിഡിലീസ്റ്റ് എയർലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവയാണ് ദോഹയിൽ നിന്ന് അടുത്ത ദിവസങ്ങളിൽ സർവിസ് പുനഃരാരംഭിക്കുന്നതെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ഏപ്രിൽ 28 വരെയുള്ള സർവിസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്കു കൂടി സർവിസ് നടത്താൻ കഴിഞ്ഞ ദിവസമാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ വിദേശവിമാനങ്ങളുടെ സേവനം ലഭ്യമാകുന്നത്.
കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യു.എസ് -ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേയ്സ് മാത്രമാണ് രാജ്യത്തുനിന്ന് ഇതുവരെ സർവിസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

