രോഗീവർധന; ആശങ്കയല്ല, ജാഗ്രത കൂട്ടാം
text_fieldsദോഹ: രാജ്യത്ത് ആശങ്കയുണർത്തി കോവിഡ് രോഗികളുടെ വൻവർധന. രോഗബാധയുടെ ആഴ്ചക്കണക്കുകൾ പരിശോധിക്കുേമ്പാൾ എല്ലാതരത്തിലും ആശങ്കയുണ്ടാക്കുന്നതാണ് സാഹചര്യം. ഇക്കാര്യത്തിൽ നാലിരട്ടിയാണ് രാജ്യത്തെ രോഗികളുടെ വർധന. ഈ വർഷം ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാഴാണിത്. കഴിഞ്ഞ ആഴ്ചകളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ എല്ലാ പ്രായക്കാരിലും രോഗബാധ എത്തിയിരിക്കുന്നു. മുമ്പ് വയോജനങ്ങളിലും ആരോഗ്യം കുറഞ്ഞ ആളുകളിലുമായിരുന്നു രോഗബാധ കൂടുതൽ.
എന്നാൽ ഇന്ന് അവസ്ഥ മാറി. സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ള ആളുകളിലും രോഗബാധ കൂടിയിരിക്കുകയാണെന്ന് കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുൽലത്തീഫ് അൽഖാൽ പറഞ്ഞു. ഖത്തർ ടി.വിയിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഇൻറൻസിവ് െകയർ യൂനിറ്റ്സ് ആക്ടിങ് ചെയർമാൻ ഡോ. അഹ്മദ് മുഹമ്മദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വയോജനങ്ങൾക്കിടയിലും രോഗബാധ കൂടിയിരിക്കുന്നു. കുടുംബാംഗങ്ങൾക്കിടയിൽ രോഗവ്യാപനം ഉണ്ടാകുന്നു എന്നതിെൻറ തെളിവാണിത്. ഈ അവസ്ഥ വരാനുള്ള കാരണം കുടുംബസന്ദർശനങ്ങൾ, സംഗമങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവയാണ്. രോഗം ബാധിച്ച് തീവ്രമായ അവസ്ഥയിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണവും കഴിഞ്ഞ ജനുവരിയിലേക്കാൾ കൂടിയിട്ടുണ്ട്. 2021 ജനുവരിയിലേതിനേക്കാൾ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയയി വർധിച്ചിട്ടുണ്ട്. ദിനേനയുണ്ടാകുന്ന രോഗികളുടെ എണ്ണവും ഏറെ കൂടുതലാണ്. രോഗബാധയുണ്ടാകുന്ന പലർക്കും ചികിത്സ ആവശ്യമായിവരുന്നു. പലരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയിലാകുന്നു. പലരും െഎ.സി.യുവിലും ആകുന്നു. വൈറസിെൻറ B.1.1.7 (ബ്രിട്ടൻ വകഭേദം) ബാധിക്കുന്ന രോഗികൾ കൂടുന്നത് ഏറെ ആശങ്കയുയർത്തുന്ന കാര്യമാണ്.
ഫെബ്രുവരി ആദ്യത്തിൽ സർക്കാറിെൻറ വിവിധ വിഭാഗങ്ങളുമായി ചേർന്ന് തുടങ്ങിയ പ്രതിരോധ നടപടികൾ രോഗവ്യാപനതോത് കുറച്ചിട്ടുണ്ട്. എന്നിരുന്നാലും ദിവസംതോറും രോഗികൾ കൂടിവരുന്നു. പലരുടെയും രോഗാവസ്ഥ മോശമാകുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നു. പുറത്തുനിന്ന് വരുന്നവർക്കായി രാജ്യം കർശനമായി പാലിച്ചുവരുന്ന ക്വാറൻറീൻ വ്യവസ്ഥകൾ വൈറസിെൻറ പുതിയ വകഭേദം വരുന്നതിൽനിന്ന് തടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വൈറസിെൻറ പുതിയ ബ്രിട്ടൻ വകഭേദം മേഖലയിലും ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്. ഇത് െപട്ടെന്ന് വ്യാപിക്കുകയും ചെയ്യുന്നു. ഈ വകഭേദം കൂടുതൽ വേഗത്തിൽ പടരുന്നതും കൂടുതൽ ശക്തിയുള്ളതുമാണ്. രോഗത്തിെൻറ തീവ്രത വർധിപ്പിക്കുന്ന ൈവറസ് വകഭേദമാണിത്.
2021െൻറ ഭൂരിഭാഗവും നമ്മൾ കോവിഡ് പ്രതിസന്ധിയിൽ തന്നെയാകും. ജനസംഖ്യയുടെ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ ഈ സ്ഥിതി തുടരും. ഇതിനാൽ എല്ലാവരും പ്രതിരോധനടപടികൾ കൃത്യമായി പാലിക്കണം. രോഗപ്രതിരോധനടപടികളിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ കണിശത കാണിക്കണമെന്നും അധികൃതർ പറയുന്നു. 16 വയസ്സിനു മുകളിലുള്ള 12 ശതമാനവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.
ഫൈസർ വാക്സിനും മൊഡേണ വാക്സിനും രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്നത് രോഗത്തിനെതിരായ പോരാട്ടത്തിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യമെന്ന് അധികൃതർ പറയുന്നു. നിലവിൽ 380,000 ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഒരു ദിവസം 15000ത്തിലധികം പേർക്ക് വാക്സിൻ നൽകുന്നുമുണ്ട്. സ്കൂളുകളുടെ നിലവിലെ അവസ്ഥ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്. എല്ലാ സ്കൂളുകളും പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ട്. 45ശതമാനം സ്കൂൾ അധ്യാപകരും ജീവനക്കാരും വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് സൗജന്യമായി നൽകുന്നത്. ഇത് രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. നിലവിലെ ജനസംഖ്യയിൽ 16 വയസ്സിന് മുകളിലുള്ള 12 ശതമാനം ആളുകളും വാക്സിെൻറ ആദ്യഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 45 ശതമാനം അധ്യാപകരും സ്കൂൾ ജീവനക്കാരും േകാവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഹമദ് െഹൽത്ത് കെയർ കോർപറേഷെൻറ 70 ശതമാനത്തിലധികം ആരോഗ്യപ്രവർത്തകർ, പ്രൈമറി െഹൽത്ത് െകയർ കോർപറേഷെൻറ (പി.എച്ച്.സി.സി) 67 ശതമാനം ജീവനക്കാർ എന്നിവരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും വാക്സിൻ നൽകിത്തുടങ്ങും.
രോഗബാധ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ
രാജ്യത്ത് വരുംദിനങ്ങളിലും രോഗബാധ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്നും അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധി 2021 അവസാനംവരെ തുടരും. കോവിഡ് വാക്സിനേഷൻ കാമ്പയിൻ നല്ലനിലയിൽ പുരോഗമിക്കുകയാണ്. ഈ വേനൽ അവസാനിക്കുന്നതോടുകൂടി ഖത്തറിലെ ജനസംഖ്യയുടെ നെല്ലാരു ശതമാനത്തിനും വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും അവരവരുടെ കൃത്യസമയത്തിനുതന്നെ വാക്സിൻ സ്വീകരിക്കണം.
കോവിഡിെൻറ രണ്ടാംവരവ് തടയാൻ രാജ്യത്ത് നടപ്പാക്കുക നാലുഘട്ട നിയന്ത്രണങ്ങളാണ്. മൂന്നുഘട്ടങ്ങൾ നടപ്പിൽവരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോഗത്തിെൻറ വർധന നിരീക്ഷിച്ചാണ് നാലുഘട്ടത്തിലുള്ള വിവിധ നിയന്ത്രണങ്ങൾ നടപ്പാക്കുക. നിലവിൽ ആദ്യഘട്ട നിയന്ത്രണമാണ് നടപ്പിൽവരുത്തിയിരിക്കുന്നത്.
ദിനേന ഉണ്ടാകുന്ന പുതിയ രോഗികൾ, റാൻഡം ആയി നടക്കുന്ന പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുെട എണ്ണം, ദിനേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, അവരുെട ആരോഗ്യസ്ഥിതി, ദിനേന ആശുപത്രികളിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണം, രണ്ടാഴ്ചയിൽ ഉണ്ടാകുന്ന വർധനയുടെ മൊത്തം കണക്കുകൾ എന്നിവ വിലയിരുത്തിയാണ് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമോ എന്ന് അധികൃതർ തീരുമാനിക്കുക.
വാക്സിനോടുകൂടി സാധാരണ ജീവിതം കൈവരാം
എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി ഖത്തറിൽ മാത്രമല്ല, ലോകത്തുടനീളം സാധാരണ ജീവിതം വീണ്ടും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് അടുത്ത ആഴ്ചകളിലോ മാസങ്ങളിലോ ഉണ്ടാവുന്ന കാര്യമല്ല. 2021 വർഷത്തിെൻറ നെല്ലാരു ഭാഗവും കോവിഡ് പ്രതിസന്ധിയിൽ തന്നെയാവും നമ്മൾ. ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ ഇതേ സ്ഥിതി തുടരും.
ഏതു സാഹചര്യവും നേരിടാൻ സജ്ജം
കോവിഡ് മൂലമുണ്ടാകുന്ന ഏതു സാഹചര്യത്തെയും നേരിടാൻതക്ക സംവിധാനങ്ങൾ ആരോഗ്യരംഗത്ത് ഉണ്ട്. കോവിഡിെൻറ തുടക്കത്തിൽതന്നെ മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഖത്തറിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ഇതുമൂലം ആശുപത്രി കിടക്കകളുടെ എണ്ണവും രോഗപരിചരണ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടാനായി. നിലവിൽ രോഗബാധയുണ്ടായി അടിയന്തരവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുകയാണ്. ജീവൻരക്ഷ ചികിത്സയടക്കം വേണ്ടിവരുന്നവരും കൂടുന്നു. എല്ലാ രോഗികൾക്കും ആവശ്യമായ തരത്തിൽ അനുയോജ്യമായ ചികിത്സ നൽകാനുള്ള സൗകര്യം രാജ്യത്തുണ്ട്. ഏതു തരത്തിലുള്ള സാഹചര്യം നേരിടാനും ആരോഗ്യമേഖല സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

