‘വിജ്ഞാനം വിവേകപൂർണമാകാൻ ധാർമികത അനിവാര്യം’
text_fieldsവക്റ ശാന്തിനികേതൻ മദ്റസ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. മുഹമ്മദ് നജീബ് വിദ്യാർഥികളുമായി സംവദിക്കുന്നു
ദോഹ: വിജ്ഞാനം വിവേകപൂർവമാകണമെങ്കിൽ ധാർമികത അനിവാര്യമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറപ്പി മേധാവിയുമായ ഡോ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ‘അറിവും തിരിച്ചറിവും’ എന്ന തലക്കെട്ടിൽ വക്റ ശാന്തിനികേതൻ മദ്റസ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു.
പി. അബ്ദുല്ല, നബീൽ ഓമശ്ശേരി, പി.വി. നിസാർ, മുഹമ്മദ് സാലിഹ്, ജസീർ, സുനീഷ് ബാബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചോദ്യോത്തര വേളയിൽ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോ. മുഹമ്മദ് നജീബ് വിശദീകരണം നൽകി. പി.പി. ഹൻഷയും സംഘവും ഗാനമാലപിച്ചു. സിനാൻ ബാസിം ഖുർആൻ പാരായണവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

