മൂലകോശ ഗവേഷണം: ഖത്തർ ബയോമെഡിക്കലും ഹാർവാഡും സഹകരിക്കുന്നു
text_fieldsദോഹ: മൂലകോശ ഗവേഷണത്തിനും പരിശീലനത്തിനും ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിക്കും. മൂലകോശ ഗവേഷണത്തിലും പരിശീലനത്തിലും അഞ്ച് വർഷം സഹകരിക്കുന്നതിനുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. പ്രമേഹത്തിന് പുതിയ ചികിത്സ രീതികൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഡയബറ്റിസ് ടൈപ്പ് ഒന്നും രണ്ടും വൻതോതിൽ വർധിക്കുന്നത് ആഗോള ആരോഗ്യ മേഖലക്ക് തന്നെ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ ഉൽപാദിപ്പിക്കാനുള്ള ഗവേഷണമാണ് നടന്നുവരുന്നത്. പുതിയ പദ്ധതിയിലൂടെ ഖത്തറിലെ ശാസ്ത്രജ്ഞർക്ക് ഹാർവാഡിലെ ഗവേഷകരുമായി അടുത്ത് പ്രവർത്തിക്കാനും അറിവുകൾ പങ്കുവെക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
