എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 'മോം ടോക്ക്' സംഗമം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച 'മോംടോക്ക്' സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കിന്റർഗാർട്ടൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 'മോംടോക്ക് - വിമൺ എംപവറിങ് വിമൺ' എന്ന പേരിൽ പ്രത്യേക സംഗമം നടത്തി. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അമ്മമാർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ അറിവുകൾ നേടാനും ആശയവിനിമയത്തിനും വേദിയൊരുക്കി.
അധ്യാപകരുടെ സ്വാഗത നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. കിന്റർഗാർട്ടൻ വിഭാഗം മേധാവി സുഫീറ അഷ്റഫ് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന 'ഇൻസൈറ്റ് ആൻഡ് ഐഡിയാസ്' സെഷനിൽ പോസിറ്റീവ് പാരന്റിങ്, കുട്ടികളിൽ ബന്ധങ്ങൾ ഊഷ്മളമാക്കൽ, അവരുടെ കാഴ്ചപ്പാടുകളെ അടുത്തറിയൽ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
കുട്ടികളിൽ ലിംഗസമത്വവും സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയും വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു. അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ വിശദീകരിച്ചു. സ്റ്റെഫി രാകേഷ് അവതരിപ്പിച്ച സംഗീത വിരുന്നും അമ്മമാരുടെ വിവിധ ചർച്ചകളും പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

