Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊയ്തീന്‍ കുട്ടി...

മൊയ്തീന്‍ കുട്ടി ചോനാരി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മൊയ്തീന്‍ കുട്ടി ചോനാരി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
cancel
ദോഹ: കെ.എം.സി.സി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻറും ഖത്തറിലെ സജീവ സാമൂഹിക പ്രവര്‍ത്തകനുമായ മൊയ്തീന്‍ കുട്ടി ചോനാരി (51) നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങവെ യൂനിവേഴ്സിറ്റിക്കടുത്ത് വഴിയില്‍ വാഹനം നിര്‍ത്തി കടയിൽനിന്ന്​ സാധനം വാങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. 
ദീര്‍ഘകാലമായി ഖത്തര്‍ ജല വൈദ്യുതി അതോറിറ്റിയില്‍ (കഹ്റമ) എഞ്ചിനിയറായി ജോലി ചെയ്തുവരുന്ന ഇദ്ദേഹം അടുത്തിടെയാണ് അവധിക്ക്​ നാട്ടില്‍ പോയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂര്‍ പാറേക്കാവ് സ്വദേശിയാണ്.  ഭാര്യ: സുഹറ ബീഗം, മക്കൾ: ജസ്ന, ജുമാന, ജുഹാന ഷെറിന്‍, ജസ്​ല. മരുമകൻ: താഹിര്‍ (ഖത്തര്‍). മൃതദേഹം ഇന്ന് ചിനക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാ, വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികള്‍ അനുശോചിച്ചു. ഇന്ന്​ രാത്രി എട്ട് മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ കെ.എം.സി.സി അറിയിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmoideenkutty chonary
News Summary - moideenkutty chonary died in road accident-qatar-gulfnews
Next Story