കൗതുകവും അറിവും പകർന്ന് മോക് ഡ്രിൽ
text_fieldsദോഹ: രാജ്യാന്തര സിവിൽ ഡിഫൻസ് സംഘടനയുടെ 23ാമത് ജനറൽ അസംബ്ലിയോടനുബന്ധിച്ച് ഖത്തർ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും ലഖ്വിയയും സംയുക്തമായി മോക് ഡ്രിൽ പരിശീലനം സംഘടിപ്പിച്ചു. റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ അൽ സംല എന്ന പേരിൽ സംഘടിപ്പിച്ച പരിശീലനത്തിൽ രാജ്യാന്തര സിവിൽ ഡിഫൻസ് സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
പരിശീലനത്തിെൻറ ഭാഗമായി റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ ഐ സി ഡി ഒ പ്രതിനിധികൾ സന്ദർശനം നടത്തുകയും കോഴ്സ് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വിവിധ അപകട സാഹചര്യങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിന് അൽ സംല മോക്്ഡ്രിൽ വളരെ പ്രയോജനം ചെയ്യുമെന്ന് ഖത്തർ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ സ്റ്റാഫ് ബ്രിഗേഡിയർ അബ്ദുല്ല മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.