Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊ​​ബൈ​​ൽ...

മൊ​​ബൈ​​ൽ ഉ​പ​യോ​ഗം: ഖ​​ത്ത​​ർ ലോ​ക​ത്ത്​ ര​​ണ്ടാ​​മ​​ത്

text_fields
bookmark_border
മൊ​​ബൈ​​ൽ ഉ​പ​യോ​ഗം: ഖ​​ത്ത​​ർ ലോ​ക​ത്ത്​ ര​​ണ്ടാ​​മ​​ത്
cancel

ദോ​​ഹ: ആ​​ഗോ​​ള ത​​ല​​ത്തി​​ൽ മൊ​​ബൈ​​ൽ ഫോ​ൺ വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ൽ  (മൊ​​ബൈ​​ൽ​എ​​ൻ​​ഗേ​​ജ്മെ​​ൻ​​റ് ഇ​​ൻ​​ഡ​​ക്സ്) ഖ​​ത്ത​​ർ ര​​ണ്ടാ​​മ​​ത്. ദ​​ക്ഷി​​ണ കൊ​​റി​​യ​​യാ​​ണ് ഖ​​ത്ത​​റി​​ന് മു​​ന്നി​​ലു​​ള്ള  രാ​​ജ്യം. അ​​തേ​​സ​​മ​​യം, ഖ​​ത്ത​​ർ അ​​റ​​ബ് ലോ​​ക​​ത്ത് ഒ​​ന്നാം സ്​​​ഥാ​​ന​​ത്താ​​ണ്. ഖ​​ത്ത​​ർ ജി ​​എ​​സ്​ എം ​​എ  ഇ​​ൻ​​റ​​ലി​​ൻ​​സ്​  പു​​റ​​ത്തുവി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ആ​​ഗോ​​ള മൊ​​ബൈ​​ൽ എ​​ൻ​​ഗേ​​ജ്മെ​​ൻ​​റ് ഇ​​ൻ​​ഡ​​ക്സ്​ സം​​ബ​​ന്ധി​​ച്ച് വി​​വ​​രി​​ക്കു​​ന്ന​​ത്. 

ഇ​​ൻ​​ഡ​​ക്സി​​ൽ ഖ​​ത്ത​​ർ ആ​​റ് പോ​​യ​​ൻ​​റാ​​ണ് നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. മെ​​സ​​ഞ്ച​​ർ, വോ​​യ്പ്(​​വോ​​യി​​സ്​ ഓ​​വ​​ർ ഐ ​​പി)  ആ​​പ്ലി​​ക്കേ​​ഷ​​ൻ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഉ​​പ​​യോ​​ഗ​​മാ​​ണ് ഖ​​ത്ത​​റി​​നെ മു​​ന്നി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ൽ പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ച്ചി​രി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തിെ​​ൻ​​റ സു​​സ്​​​ഥി​​ര ഡി​​ജി​​റ്റ​​ൽ സ​​മൂ​​ഹ​​മെ​​ന്ന വ​​ലി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള മ​​ഹ​​ത്താ​​യ ചു​​വ​​ടു​​വെ​​പ്പാ​​ണ് ഈ  ​​നേ​​ട്ട​​മെ​​ന്ന് ഗ​​താ​​ഗ​​ത വാ​​ർ​​ത്താ​​വി​​നി​​മ​​യ മ​​ന്ത്രി ജാ​​സിം ബി​​ൻ സൈ​​ഫ് അ​​ൽ സു​​ലൈ​​തി പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും മി​​ക​​ച്ച ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ത​ങ്ങ​​ളു​​ടെ ല​​ക്ഷ്യം. 

സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ​​ത്തി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ മു​​ന്നേ​​റ്റ​​മാ​​ണ് ഇ​​ത് കാ​​ണി​​ക്കു​​ന്ന​​ത്.  കൂ​​ടാ​​തെ ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ക​​ഴി​​വും ഇ​​തി​​ലൂ​​ടെ പ്ര​​ക​ട​​മാ​​കു​​ന്നു​​വെ​​ന്നും ഖ​​ത്ത​​ർ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ റെ​​ഗു​​ലേ​​ഷ​​ൻ അ​​തോ​​റി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് മു​​ഹ​​മ്മ​​ദ് അ​​ൽ മ​​ന്നാ​​ഈ  പ​​റ​​ഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMobile usingQatar top
News Summary - Mobile using: Qatar top
Next Story