മൊബൈൽ ഫോണുകൾ മോഷണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsദോഹ: കടയിൽനിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉൽപന്നങ്ങളും മോഷ്ടിച്ച രണ്ട് അറബ് വംശജരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഒരാൾ മോഷണം നടത്തുകയും രണ്ടാമത്തെയാൾ മോഷണവസ്തുക്കൾ വിൽപന നടത്തുകയും ചെയ്തതായാണ് കുറ്റകൃത്യങ്ങൾ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് (സി.ഐ.ഡി) രണ്ടുപേരെയും അറസ്റ്റു ചെയ്തത്. കടയില്‍ കയറി നിരീക്ഷണ കാമറകള്‍ പ്രവര്ത്തനരഹിതമാക്കിയശേഷം മോഷണം നടത്തുകയായിരുന്നു.
പ്രതികളെ തുടർനിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണം എന്നിവ സഹിതം പ്രതികളുടെ ചിത്രം സി.ഐ.ഡി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

