ദോഹ: ജപ്പാനിലും സഞ്ചരിക്കുന്ന പള്ളികൾ (മൊബൈൽ പള്ളികൾ) വരവായി. വെള്ളയും നീലയും നിറത്തിലുള്ള ട്രക്കാണ് പതുക്കെ പള്ളിയായി വികസിക്കുന്നത്.
മധ്യ ജപ്പാനിലെ ഒളിംപിക് സ്റ്റേഡിയത്തിന് പുറത്താണ് ഈ വിധത്തിലുള്ള ട്ര ക്കുകളുള്ളത്. ജപ്പാൻകാർക്ക് ഇതിന് പ്രചോദനമായതാകെട്ട, ഖത്തറിൽ നടപ്പാക്കി വിജയത്തിലേക്ക് മുന്നേറിയ മൊബൈൽ പള്ളികളും. ഖത്തർ വീണ്ടും ലോകത്തിന് മാതൃകയാകുകയാണ്.
2020ലേക്കുള്ള ഒളിംപിക്സിന് തയ്യാറെടുക്കുകയാണ് ജപ്പാൻ. ജപ്പാനിലെത്തുന്ന ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആരാധനക്ക് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഒരു ത വണ ഖത്തർ സന്ദർശിച്ചപ്പോഴുള്ള അനുഭവമാണ് ഇതിലേക്ക് നയിച്ചതെന്നും ടോക്കിയോ സ്പോർട്സ് ആൻഡ് കൾച്ചറൽ ഇവൻറ്സ് സി ഇ ഒ പറഞ്ഞു.
2020ലെ ഒളിംപിക്സിനായി ജപ്പാനിലെത്തുന്ന മുസ്ലിം വിശ്വാസികളെ മുഴുവൻ ഉൾക്കൊള്ളാൻ പാകത്തിലുള്ള പള്ളികൾ കുറവാണ്. മൊബൈൽ പള്ളികൾ ഒരുപരിധി വരെ ഇക്കാര്യത്തിൽ സഹായകമാകുമെന്നും യാസു െപ്രാജക്ട്സ് സി ഇ ഒ യാസുഹാരോ ഇനോയു പറഞ്ഞു.
എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള രാജ്യത്തിെൻറ ആശയം മുസ്ലിം ജന വിഭാഗവുമായി പങ്കുവെക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വർഷം മുമ്പ് ഖത്തറിലേക്കുള്ള യാത്രയാണ് ഇതിന് പ്രചോദനമായത്. ഖത്തർ ചാരിറ്റിയുടെ മൊബൈൽ പള്ളികളാണ് മാതൃകയെന്നും അദ്ദേഹം ഓർമ്മിച്ചു.
ജപ്പാനിലെ ആദ്യ മൊബൈൽ പള്ളി ഈ ആഴ്ച വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ജ പ്പാനിലെ ജെ–ലീഗ് ഫുട്ബോൾ മത്സരം നടക്കുന്ന ടൊയോട്ട സ്റ്റേഡിയത്തിന് സമീപത്തായാണ് മൊബൈൽ പള്ളി സ്ഥാനം പിടിച്ചിരിക്കുന്നത്. ടൊയോട്ടോയുടെ ആസ്ഥാനവും ഇതേ സ്ഥലത്താണ്.
50 പേരെ ഉൾക്കൊള്ളാൻ സാധിക്കും വിധത്തിൽ 48 ചതുരശ്രമീറ്റർ വിസ്തൃതി പ്രാപിക്കാൻ മൊബൈൽ പള്ളിയുള്ള ട്രക്കിനാകും. പ്രാർഥനകൾക്കും നമസ്കാരത്തിനും മുമ്പായുള്ള വുദു(ശുദ്ധികർമ്മം)വിനുള്ള വാഷിംഗ് ഏരിയയും വാട്ടർ ടാപ്പുകളും ഇതോടൊപ്പമുണ്ട്.
ഉദ്ഘാടനത്തിൽ നിരവധി പേർ പങ്കെടുത്തു. ഇന്തോനേഷ്യയിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തവരിൽ അധികപേരും.
ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ജപ്പാനിലുള്ള മുസ്ലിം വിശ്വാസികളുടെ ഏകദേശ കണക്ക്.
ജപ്പാൻ സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് മൊബൈൽ പള്ളിയെന്നും ഈ ആശയം വളരെ പ്രശംസയർഹിക്കുന്നുവെന്നും പ്രഥമ പ്രാർഥനയിൽ പങ്കെടുത്ത 14കാരനായ നൂർ അസീസ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 9:40 AM GMT Updated On
date_range 2019-01-27T09:59:59+05:30സഞ്ചരിക്കും പള്ളികൾ; ജപ്പാന് മാതൃക ഖത്തർ
text_fieldsNext Story