ബസ് യാത്രക്കാർക്കായി മുവാസ്വലാത്തിെൻറ മൊബൈല്‍ ആപ്പ് വരുന്നു
text_fieldsദോഹ: ജനങ്ങളുടെ ബസ് യാത്ര സുഗമമാക്കാനായി പൊതുഗതാഗത കമ്പനിയായ മുവാസ്വലാത്തിെൻറ പുതിയ പദ്ധതി. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിപുലപ്പെടുത്തിക്കൊണ്ടാണിത്.ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായാല്‍ മുവാസ്വലാത്തിെൻറ സ്മാര്‍ട് കാര്‍ഡുകളായും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം എന്ന് അധികൃതർ പറയുന്നു. അതിനൊപ്പം ബസ് ടിക്കറ്റ് നിരക്ക് ഇൗ ആപ്ലിക്കേഷൻ വഴി അടക്കുകയും ചെയ്യാം. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായുള്ള അനുമതിക്കായി പ്രൊജക്ട് അധികൃതർക്ക് സമർപ്പിച്ചു.
മൊബൈല്‍ ആപ്പ് വരുന്നതോട് കൂടി യാത്രികർക്ക് ഏറെ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓരോ യാത്രയുടേയും ടിക്കറ്റ് നിരക്ക് അറിയുക, ബാലന്‍സ് അറിയുക, ഓൺലൈൻ ബാങ്കിങ് വഴി യാത്രാ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യുക എന്നിവയെല്ലാം ഇതുവഴി ചെയ്യാൻ കഴിയും. രാജ്യത്ത് ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മൊബൈല്‍ ആപ്പ് പ്രാധാന സഹായമാകുമെന്നും നിരീക്ഷണമുണ്ട്. അല്‍ ഗാനിം ബസ് ടെര്‍മിനിലില്‍ സ്മാര്‍ട് കാര്‍ഡുകള്‍ക്കായി സ്വയം പ്രവര്‍ത്തന മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയെത്തി കാർഡുകളെടുക്കുക നഗരങ്ങൾ വിട്ട് താമസിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്. സ്കൂൾ കുട്ടികള്‍ ബസിനുള്ളില്‍ പ്രവേശിക്കുമ്പോഴും സ്റ്റോപ്പില്‍ ഇറങ്ങുമ്പോഴും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനത്തിനും രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
