Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​എം.​എ ഖ​ത്ത​ർ...

എം.​എം.​എ ഖ​ത്ത​ർ അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
എം.​എം.​എ ഖ​ത്ത​ർ അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

എം.​എം.​എ ഖ​ത്ത​ർ അ​ലു​മ്നി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ആ​ത്മീ​യ​ത​യും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ എം.​എം.​എ ഖ​ത്ത​ർ അ​ലു​മ്നി വാ​ർ​ഷി​ക ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. ആ​തി​ഫ് ആ​സാ​ദി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പി.​പി. ജാ​ഫ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഷാ​ദ് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​എ​ൻ.​എം. ന​ബീ​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം അ​വാ​ർ​ഡ് ക​മ്മി​റ്റി ഇ​ൻ​ചാ​ർ​ജ് ഷ​മീ​ർ മ​ണ്ണ​റോ​ട്ട് നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​കെ.​കെ. അ​ബ്ദു​ൽ റൗ​ഫ് വ​ർ​ഷ​ത്തെ മാ​സ്റ്റ​ർ ഗ്ലോ​ബ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. മ​ദ്രാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സി​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, ച​ണ്ഡി​ഗ​ഡി​ൽ നി​ന്ന് പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ നേ​ടി​യ അ​ദ്ദേ​ഹം എ​ഫ്.​എ​ൻ.​ബി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഇ​ൻ പീ​ഡി​യാ​ട്രി​ക് ക്രി​റ്റി​ക്ക​ൽ കെ​യ​ർ നേ​ടി. നി​ല​വി​ൽ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ൺ​സ​ൾ​ട്ട​ന്റ് പീ​ഡി​യാ​ട്രീ​ഷ്യ​നും പീ​ഡി​യാ​ട്രി​ക് ഇ​ൻ​റ്റ​ൻ​സി​വി​സ്റ്റു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും നി​ര​വ​ധി മെ​ഡി​ക്ക​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ മാ​സ്റ്റ​ർ ഗ്ലോ​ബ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി.

ധ​ന​കാ​ര്യ -ഓ​ഡി​റ്റ് രം​ഗ​ത്ത് വി​ദ​ഗ്ധ​നാ​യ താ​സ് ആ​ൻ​ഡ് ഹം​ജി​ത് സീ​നി​യ​ർ പാ​ർ​ട്ണ​ർ മു​ഹ​മ്മ​ദ് റ​ജാ​യി പേ​ഴ്സ​ണ​ൽ അ​ച്ചീ​വ്മെ​ന്റ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. അ​ക്കാ​ദ​മി​ക് മി​ക​വും പ്രൊ​ഫ​ഷ​ണ​ൽ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ പി.​എ​ച്ച്.​ഡി ചെ​യ്യു​ന്നു. കൂ​ടാ​തെ അ​ൽ യാ​ഫ് ഓ​ഡി​റ്റേ​ഴ്സി​ൽ, ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ഷു​റ​ൻ​സ് ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ലോ​ക കേ​ര​ള​സ​ഭാം​ഗ​വും ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റു​മാ​യ അ​ബ്ദു റ​ഊ​ഫ് കൊ​ണ്ടോ​ട്ടി അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി​യി​ൽ മു​ൻ പ്ര​സി​ഡ​ന്റ് മു​ഷ്താ​ക് തി​രൂ​രി​ന് സ്നേ​ഹോ​പ​ഹാ​ര​വും യാ​ത്ര​യ​യ​പ്പും ന​ൽ​കി. റ​മ​ദാ​ൻ സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം അ​ബ്ദു​ൽ ഖ​ഹാ​ർ നി​ർ​വ​ഹി​ച്ചു. എം.​എം.​എ ഖ​ത്ത​ർ ഫി​റ്റ്ന​സ് ചാ​ല​ഞ്ച് വി​ജ​യി​ക​ളെ സ്പോ​ർ​ട്സ് ഇ​ൻ​ചാ​ർ​ജ് ആ​ദി​ൽ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​ര​ത്തി​ൽ സു​ഹൈ​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഒ​ന്നാം സ്ഥാ​നം​വും സ​ലീ​ത് ര​ണ്ടാം സ്ഥാ​ന​വും ഹി​ഷാം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ​രി​പാ​ടി​യി​ൽ ജാ​സിം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIftar gatheringMMAgulf news malayalam
News Summary - MMA Qatar Alumni Iftar Gathering
Next Story