Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമിഷൻ വിങ്​സ്​ ഓഫ്​...

മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ: ഖത്തറിൽ നിന്ന്​ നാടണഞ്ഞത്​ 329 പേർ

text_fields
bookmark_border
മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ: ഖത്തറിൽ നിന്ന്​ നാടണഞ്ഞത്​ 329 പേർ
cancel
camera_alt????? ???????? ???? ??????? ????????? ??????? ????????? ???? ??????????? ??????????? ??????????

ദോഹ: നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന്​ പണമില്ലാത്തതിനാൽ പ്രയാസ​െപ്പടുന്ന പ്രവാസികൾക്കായി ഗൾഫ്​മാധ്യമവും മീഡിയാവണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ പദ്ധതിയിൽ ഖത്തറിൽ നിന്ന്​ ഇതുവരെ നാടണഞ്ഞത്​ 329 പേർ. ഇനിയും അർഹരായ ആളുകൾക്ക്​ സൗജന്യവിമാനടിക്കറ്റുകൾ അനുവദിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പദ്ധതിക്ക്​ കീഴിലെ ഗൾഫിലെ രണ്ടാമത്തെ ചാർ​ട്ടേഡ്​ വിമാനം ശനിയാഴ്​ച ദോഹയിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ പോയിരുന്നു. മനുഷ്യസ്​നേഹികളുടെയും വ്യവസായപ്രമുഖരുടെയും പിന്തുണയിലാണ്​ പദ്ധതി വിജയിച്ചത്​. 

കുഞ്ഞുങ്ങളടക്കം 171 പേരാണ്​ ഖത്തറിൽ നിന്നുള്ള ആദ്യചാർ​​ട്ടേഡ്​ വിമാനത്തിൽ നാടണഞ്ഞത്​. ഏറെ സന്തോഷം നൽകുന്ന നിമിഷമാണിതെന്നും ഇതിനകം നിരവധി പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞെന്നും ഗൾഫ്​ മാധ്യമം-മീഡിയാവൺ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പറഞ്ഞു. സൂക്ഷ്​മപരിശോധനക്ക്​ ശേഷമാണ്​ തീർത്തും അർഹരായവരെ സൗജന്യടിക്കറ്റിനായി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക നടപടികൾക്ക്​ സഹായിച്ച ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്​, പദ്ധതിക്കായി സൗജന്യവിമാനടിക്കറ്റുകൾ നൽകിയ വ്യവസായസംരംഭകർ, വ്യക്​തികൾ, കൂട്ടായ്​മകൾ, കുട്ടികൾ തുടങ്ങിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദോഹ വിമാനത്താവളത്തിലെ യാത്രയയപ്പ്​ ചടങ്ങിൽ പദ്ധതി അംഗങ്ങളായ നാസർ വേളം, അഡ്വ. മുഹമ്മദ്​ ഇക്​ബാൽ, അസ്​ഹർ അലി, നാസർ ആലുവ, എ.എം. അഹ്​മദ്​ ഷാഫി, അബ്​ദുൽ ഗഫൂർ. എ.ആർ, ഹനീഫ, ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​ ആൻറ്​ അഡ്​മിൻ മാനേജർ ആർ.വി. റഫീക്ക്​, ബ്യൂറോ ചീഫ്​ ഒ. മുസ്​തഫ, മീഡിയാവൺ മാർക്കറ്റിങ്​ മാനേജർ നിഷാന്ത്​ തറമ്മേൽ, ബ്യൂറോ ചീഫ്​ പി.സി. സൈഫുദ്ദീൻ, പി. അമീർ അലി, നബീൽ മാരാത്ത്​ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf newsmission wings of compassion
News Summary - mission wings of compassion-qatar-qatar news-gulf news
Next Story