Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘വിങ്​സ്​ ഒാഫ്​...

‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ ഇ.കെ ആൻഡ്​ ടി.പി ഗ്രൂപ്പ് 10 ടിക്കറ്റുകൾ നൽകി

text_fields
bookmark_border
‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ ഇ.കെ ആൻഡ്​ ടി.പി ഗ്രൂപ്പ് 10 ടിക്കറ്റുകൾ നൽകി
cancel

ദോഹ: അർഹരായ പ്രവാസികൾക്ക്​ നാടണയാൻ സൗജന്യമായി വിമാനടിക്കറ്റുകൾ നൽകാനായി ‘ഗൾഫ്​ മാധ്യമ’വും മീഡിയ  വണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയുമായി സഹകരിച്ച്​ കൂടുതൽ ഉദാരമനസ്​കർ. പദ്ധതിയിലേക്ക്​ ദോഹയിലെ പ്രമുഖ ബിസിനസുകാരായ ഡേ നൈറ്റ്​ ഫുഡ്​ സ​െൻറർ (ഇ.കെ ആൻഡ്​ ടി.പി ഗ്രൂപ്പ്​) പത്ത്​ വിമാനടിക്കറ്റുകൾ  നൽകി.


ദോഹയിലെ ബിസിനസ്​ രംഗത്തെ വിശ്വസ്​തനാമമാണ്​ ഇ.കെ ആൻഡ്​ ടി.പി ഗ്രൂപ്പ്. പദ്ധതിയിൽ പങ്കാളികളാകുന്നതിൽ ഏറെ അഭിമാനമു​െണ്ടന്ന് ഗ്രൂപ്പ്​ അധികൃതർ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുടുങ്ങിയ നാട്ടിലേക്ക്​ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ  സഹായിക്കാനാണ്​ പദ്ധതി. വിമാനടിക്കറ്റിന്​ പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന പ്രവാസികൾക്ക്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതിയിലൂടെ സൗജന്യ വിമാനടിക്കറ്റ്​ നൽകും.

ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത്​ യാത്രക്ക്​ തെരഞ്ഞെടുക്ക​പ്പെട്ടവർക്കാണ്​ അർഹത.​ 
കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ നിരവധി പേരാണ്​ കഷ്​ടപ്പെടുന്നത്​. 
നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഖത്തറിൽ 00974 5509  1170 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmission wings of compassionEK and TP group
News Summary - mission wings of compassion EK and TP group-gulf news
Next Story