മിസൈൽ അവശിഷ്ടങ്ങൾ, അസാധാരണ വസ്തുക്കൾ, കണ്ടെത്തിയാൽ അറിയിക്കണം
text_fieldsദോഹ: ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശേഷിപ്പുകളോ സംശയം തോന്നിക്കുന്ന അസാധാരണ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കൾ ജാഗ്രതാപൂർവമായാണ് കൈകാര്യം ചെയ്യേണ്ടത്. അപകടഭീഷണിയും പൊതുജനാരോഗ്യ സുരക്ഷയും കണക്കിലെടുത്ത് ഇവ സ്പർശിക്കാനോ സമീപിക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു.
ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണെന്നും ഇത്തരം സംശയാസ്പദമായ ഭാഗങ്ങൾ കണ്ടാൽ 40442999 നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയങ്ങൾ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

