ഖത്തർ ഇന്ത്യക്ക് 12 യുദ്ധവിമാനങ്ങൾ വിൽക്കുന്നു
text_fieldsദോഹ: ഖത്തർ ഇന്ത്യക്ക് 12 ‘മിറാഷ് 2000’ യുദ്ധവിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. ഖത്തറിന്റെ കൈവശമുള്ള 12 സെക്കൻഡ് ഹാന്‍ഡ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന് ഖത്തറില്‍ നിന്നുള്ള സംഘം ഇന്ത്യയിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് നിർമിത പോർ വിമാനമാണ് മിറാഷ് 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമിച്ചത്. വിമാനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു. 5000 കോടിയോളം രൂപയാണ് ഖത്തര്‍ ആവശ്യപ്പെടുന്ന തുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. വിലപേശല്‍ തുടരുകയാണ്. ഖത്തറില്‍നിന്നുള്ള വിമാനങ്ങള്‍ കൂടി വാങ്ങുന്നതോടെ ഇന്ത്യയുടെ കൈവശമുള്ള മിറാഷ് യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആയി ഉയരും. ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളും ഖത്തറില്‍നിന്നുള്ള വിമാനങ്ങളും ഒരേ ശ്രേണിയില്‍ വരുന്നതിനാല്‍ പരിപാലനവും ഇന്ത്യക്ക് എളുപ്പമാകും. ഇന്ത്യൻ വ്യോമസേന വജ്ര എന്ന പേരിൽ പുനർ നാമകരണം ചെയ്താണ് മിറാഷ് 2000 ഉപയോഗിക്കുന്നത്.
വ്യാപാര മേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളികളിലൊന്നാണ് ഖത്തര്‍. 11 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ദ്രവീകൃത പ്രകൃതി വാതക മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയും ഖത്തറും ദീര്‍ഘകാല കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. പെട്രോനെറ്റുമായാണ് കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

