Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രാഷ് വഴി വർക്ക്...

മെട്രാഷ് വഴി വർക്ക് വിസക്ക് എളുപ്പം അപേക്ഷിക്കാമെന്ന് ഖത്തർ മന്ത്രാലയം

text_fields
bookmark_border
മെട്രാഷ് വഴി വർക്ക് വിസക്ക് എളുപ്പം അപേക്ഷിക്കാമെന്ന് ഖത്തർ  മന്ത്രാലയം
cancel

ദോഹ: മെട്രാഷ് ആപ് വഴി വർക്ക് വിസ ഇഷ്യൂ ചെയ്യുന്നതിനായി എളുപ്പത്തിലും സൗകര്യപ്രദമായും അപേക്ഷിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു.

വർക്ക് വിസ നേടുന്നതിനായി ഉപഭോക്താക്കൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫിസോ ഏകീകൃത സേവന കേന്ദ്രങ്ങളോ സന്ദർശിക്കേണ്ടതില്ലെന്ന് മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

വർക്ക് വിസ ഇഷ്യൂ ചെയ്യാനുള്ള ഘട്ടങ്ങൾ മന്ത്രാലയം വിശദീകരിച്ചു. മെട്രാഷ് പ്ലാറ്റ്‌ഫോം വഴി റസിഡൻസി അന്വേഷണങ്ങൾ, ട്രാഫിക് പിഴകൾ അടക്കൽ, നേരിട്ടുള്ള റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാണ്. സർക്കാർ സേവനങ്ങൾ ലളിതമാക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാ

വർക്ക് വിസ അപേക്ഷയുടെ ഘട്ടങ്ങൾ

• ആപ്പിലെ ‘വിസ’ സർവിസസ് വിഭാഗത്തിൽ പ്രവേശിച്ച്

‘റിക്വസ്റ്റ് ആപ്ലിക്കേഷൻ’ ക്ലിക്ക് ചെയ്യുക

• സർവിസ് ടൈപ്പ് ‘വർക്ക് വിസ’ എന്ന് തിരഞ്ഞെടുക്കുക.

• ആവശ്യമായ വിസ തിരഞ്ഞെടുത്ത ശേഷം ‘ഇഷ്യൂ വിസ’

ക്ലിക്ക് ചെയ്യുക.

• നിർദ്ദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി, പാസ്‌പോർട്ട്

കോപ്പിയും വ്യക്തിഗത ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.

• നൽകിയ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം

പണം അടച്ച് അപേക്ഷ സമർപ്പിക്കുക.

• അപേക്ഷ പൂർത്തിയാക്കിയ ശേഷം

അംഗീകാരത്തിനായി കാത്തിരിക്കുക.

ലയം അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Ministry says it's easy to apply for a work visa through Metrash
Next Story