Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചരക്കു വ്യാപാരം...

ചരക്കു വ്യാപാരം ആധുനികവത്കരിക്കാൻ ഗതാഗത മന്ത്രാലയം

text_fields
bookmark_border
ചരക്കു വ്യാപാരം ആധുനികവത്കരിക്കാൻ ഗതാഗത മന്ത്രാലയം
cancel
Listen to this Article

ദോ​ഹ: ഖ​ത്ത​ർ ഫ്രൈ​റ്റ് മാ​സ്​​റ്റ​ർ പ്ലാ​ൻ (ക്യു.​എ​ഫ്.​എം.​പി) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫീ​ൽ​ഡ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ർ​മാ​ണ, ലോ​ജി​സ്​​റ്റി​ക് ക​മ്പ​നി​ക​ൾ, ഹെ​വി-​ലൈ​റ്റ് കാ​ർ​ഗോ ക​മ്പ​നി​ക​ൾ, ച​ര​ക്ക് സേ​വ​ന ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ടെ ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലു​ട​മ​ക​ളെ​യും ക്ഷ​ണി​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഖ​ത്ത​ർ ഫ്രൈ​റ്റ് മാ​സ്​​റ്റ​ർ പ്ലാ​ൻ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ലാ​ൻ​ഡ് ഫ്രൈ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ ഫീ​ൽ​ഡ് സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ സ​ർ​വേ തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സ്വ​കാ​ര്യ​ത​യോ​ടും ര​ഹ​സ്യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ​വെ​ന്നും വി​വ​ര​ങ്ങ​ളൊ​ന്നും മൂ​ന്നാം ക​ക്ഷി​യു​മാ​യി ഒ​രു രീ​തി​യി​ലും വെ​ളി​പ്പെ​ടു​ത്തു​ക​യോ പ​ങ്കി​ടു​ക​യോ ചെ​യ്യു​ക​യി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​ർ ഫ്രൈ​റ്റ് മാ​സ്​​റ്റ​ർ പ്ലാ​ൻ പ​രി​ഗ​ണ​നാ വി​ഷ​യ​മാ​ണെ​ന്നും ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

മാ​സ്​​റ്റ​ർ പ്ലാ​ൻ വി​ക​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഫീ​ൽ​ഡ് സ​ർ​വേ​ക​ളും ചോ​ദ്യാ​വ​ലി​ക​ളും മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ച​ര​ക്കു​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക​മാ​യ വി​വ​ര​ശേ​ഖ​ര​ണം, ച​ര​ക്കു​നീ​ക്ക​ങ്ങ​ളു​ടെ റൂ​ട്ടു​ക​ളും ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളും പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ലെ ട്ര​ക്കു​ക​ളു​ടെ നി​ര​ക്ക്, ച​ര​ക്കു​വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കും.

ഫീ​ൽ​ഡ് സ​ർ​വേ​ക​ളി​ലൂ​ടെ ക്യു.​എ​ഫ്.​എം.​പി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡു​ക​ളി​ലെ​യും ജ​ങ്ഷ​നു​ക​ളി​ലെ​യും ട്രാ​ഫി​ക് ക​ണ​ക്കു​ക​ൾ, നി​ല​വി​ലു​ള്ള റോ​ഡു​ക​ളി​ലെ യാ​ത്രാ ദൈ​ർ​ഘ്യം നി​ർ​ണ​യി​ക്കു​ക, എ​ല്ലാ​ത​രം ട്ര​ക്കു​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​രം​തി​രി​ക്കു​ക, നി​ർ​മാ​ണ, ലോ​ജി​സ്​​റ്റി​ക് ക​മ്പ​നി​ക​ൾ, ഹെ​വി-​ലൈ​റ്റ് കാ​ർ​ഗോ ക​മ്പ​നി​ക​ൾ, ച​ര​ക്കു​സേ​വ​ന ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ടെ ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലു​ട​മ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ചോ​ദ്യാ​വ​ലി​ക​ൾ എ​ന്നീ വി​വ​ര​ശേ​ഖ​ര​ണ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ഖ​ത്ത​റി​ലെ ഫ്രൈ​റ്റ് മൂ​വ്മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര ഗ​താ​ഗ​ത സം​വി​ധാ​നം ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം ഫ്രൈ​റ്റ് വി​പ​ണി​ക്കാ​വ​ശ്യ​മാ​യ ആ​ധു​നി​ക അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ക്യു.​എ​ഫ്.​എം.​പി​യു​ടെ ല​ക്ഷ്യം. നേ​ര​ത്തേ ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ ഖ​ത്ത​ർ 2050ന് ​ഗ​താ​ഗ​ത മ​ന്ത്ര​ലാ​യം തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Transportmodernize freight trade
News Summary - Ministry of Transport to modernize freight trade
Next Story