കളിയിടങ്ങൾക്ക് പുതിയ മുഖം; ടർഫുകൾ മാറ്റി സ്ഥാപിക്കും
text_fieldsദോഹ: രാജ്യത്തെ കളിസ്ഥലങ്ങളെ ഫുട്ബാൾ ഉൾപ്പെടെ കായിക വിനോദങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതിയുമായി ഖത്തർ കായിക-യുവജന മന്ത്രാലയം.
നിലവിലെ കൃത്രിമ ടർഫുകൾ പൊളിച്ചു നീക്കി ആരോഗ്യകരമായ ഗ്രൗണ്ടുകൾ സൃഷ്ടിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചതായി മന്ത്രാലയം ‘എക്സ്’ പ്ലാറ്റ് ഫോം വഴി അറിയിച്ചു. തിരഞ്ഞെടുത്ത 14 നൈബർഹുഡ് കളിയിടങ്ങളിലാണ് ഈ മാറ്റം നടപ്പാക്കുന്നത്.
മന്ത്രാലയത്തിനു കീഴിലെ അസറ്റ് ആൻഡ് പ്രോജക്ട് വിഭാഗത്തിനു കീഴിലാണ് കളിസ്ഥലങ്ങൾ നവീകരിക്കുന്നത്. ആദ്യഘട്ടമായി കളിയിടിങ്ങളിലെ ടർഫുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. രണ്ടാം ഘട്ടത്തിൽ ഗ്രൗണ്ടുകളിൽ ആരോഗ്യകരമായ ടർഫുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കും.
ഫുട്ബാൾ കളിക്കാനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടാവും നൈബർഹുഡ് കളിസ്ഥലങ്ങൾ പുതുമോടിയോടെ എത്തുന്നത്. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ വർഷം ആഗസ്റ്റിൽ ഗ്രൗണ്ടുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും. റിസർവേഷനിലൂടെ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നവീകരിക്കുന്ന കളിസ്ഥലങ്ങൾ:
•ഫസ്റ്റ് ഡിവിഷൻ ക്ലബ് ഗ്രൗണ്ടുകളായ അൽ ഖോർ, അൽ വക്റ ക്ലബ് 4, അൽ വക്റ ക്ലബ് 5, യൂത്ത് സെന്റർ കോർട്ടുകളായ അൽ ദഖീറ യൂത്ത് സെന്റർ സ്റ്റേഡിയം, അൽ കഅ്ബാൻ യൂത്ത് സെന്റർ സ്റ്റേഡിയം.
•നൈബർഹുഡ് േപ്ലഗ്രൗണ്ട്: മദീന ഖലീഫ, ഉംസലാൽ, അൽ തുമാമ, വെസ്റ്റ് നുഐജ, അൽ ഖോർ, അൽ അമിരിയ, അസീസിയ, വുകൈർ, ഹർസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

