കുടുംബദിനം ആചരിച്ച് സാമൂഹിക വികസന മന്ത്രാലയം
text_fieldsസാമൂഹിക വികസന, കുടുംബ മന്ത്രാലയം നേതൃത്വത്തിൽ ദോഹ എക്സ്പോ പാർക്കിൽ നടന്ന കുടുംബദിനാചരണ പരിപാടിയിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീൽ ബിൻ തുർക്കി അൽ സുബൈഇ, സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് എന്നിവർ മരം നടുന്നു
ദോഹ: ദോഹ എക്സ്പോ 2023ന്റെ സഹകരണത്തോടെ സാമൂഹിക വികസന, കുടുംബ മന്ത്രാലയം ദേശീയ കുടുംബദിനം ആചരിച്ചു.
എക്സ്പോ 2023 പാർക്കിൽ ദേശീയ കുടുംബ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താറിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീൽ ബിൻ തുർക്കി അൽ സുബൈഇ, സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് എന്നിവർ പങ്കെടുത്തു.
സ്കൂൾ സന്ദർശനങ്ങൾ, സഹിഷ്ണുതയുടെ മൂല്യത്തെക്കുറിച്ചും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവത്കരണ സെമിനാറുകൾ തുടങ്ങി നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് മന്ത്രാലയം നടത്തിയിരുന്നു.
ഖത്തറിൽ കുടുംബദിനം ആചരിക്കുന്നത് ഒരു സുപ്രധാന അവസരവും ഇതൊരു കമ്യൂണിറ്റി സംരംഭവുമാണെന്നും സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി നാസർ അൽ മിസ്നദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

